സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday, 29 May 2012

വിടപറയും മുന്‍പെ

അടര്‍ന്നുവീണ നിന്‍വാക്കുകള്‍ വീണു തകരാതെ-
കണ്ണീര്‍ താലോലിച്ച  വെമ്പലുകളായ്
തകരുമെന്‍ മനമോടെ  കനിവില്ലാതെ കേട്ടുപോയ്-
കാതില്‍ ഇരമ്പുന്ന ഘോഷമായ്

ഞാന്‍ നിനക്കേകിയ സ്നേഹമാം-
കരുതലിനെ എന്നേക്കുമായൊരു നന്ദിയോതി.
മിഴിയിലെ നാണവും മൊഴിയിലെ മൗനവും
എങ്ങോ അറിയാതെ പോയ് മറഞ്ഞു

അടക്കിപ്പിടിച്ച നിന്‍ സ്നേഹവികാര രാഗങ്ങളെ-
യുടുക്കുകൊട്ടിപ്പാടുവാനിന്നു പാണനാരില്ല.
മഴയില്ല.. കാറ്റില്ല.. നിന്നെത്തലോടുവാന്‍,എങ്കിലു-
മെന്‍ കരങ്ങളെന്തൊ കൊതിച്ചു മടിച്ചിടുന്നു.

പറയല്ലെ നീയെന്നെ സ്നേഹിച്ചിരുന്നില്ലെയെന്നു-
സ്നേഹിച്ചിരുന്നെങ്കിലും പിരിയുകയാണു നാം
ഓര്‍മ്മക്കു ചിറകുള്ള കാലം വരെയും രാഗ-
മേഘവിഹായസിലൂടെ ഏകനായ് പറന്നിടാം

കുറ്റപ്പെടുത്തില്ല നിന്നെ ഞാനെങ്കിലും-
നീ എന്നെ കുത്തിനോവിച്ചിടുക വീണ്ടുമെന്‍-
നോവിന്റെ ആഴങ്ങളില്‍ നിന്നുയരെട്ടെ-
സ്നേഹത്തിന്‍ അഗ്നിപര്‍വതസ്ഫോടനങ്ങള്‍

പെയ്തിറങ്ങുക നീയെന്നില്‍ മഴയായ്-
തോരട്ടെ നിന്‍ കണ്മേഘങ്ങള്‍തന്‍ ദ്യുതിരോഷം
തടയുകയില്ല നിന്നെ ഞാന്‍, ഇറക്കിവക്കുകയെന്‍-
സ്നേഹത്തിന്‍ കയ്പുചുവക്കും വിഴിപ്പുഭാണ്ഡം

കാണാതെ കണ്ടു സ്നേഹിച്ചു നാം..
പറയാതെ പറഞ്ഞു സ്നേഹിച്ചു നാം..
അറിയാതെ അറിഞ്ഞു സ്നേഹിച്ചു നാം,എങ്കിലും-
പിരിയാതെ പിരിഞ്ഞു തളര്‍ന്നു നാം..
പിരിയാതെ പിരിഞ്ഞു പിളര്‍ന്നു നാം..

സ്നേഹമെന്ന ചോദ്യത്തിനുത്തരം തന്നു നീ-
യടുത്തെത്തിയാനാളില്‍ നിഴലിനെ പോലും മറന്നുപോയ്-
ഇന്നാ നിഴലുകള്‍ പോലും നിന്നെ തേടിയീ-
ചുടു നിലാവിലൂടെ എകനായ് ഉഴറിയലയുന്നു..

2 comments:

  1. കവിത വായിച്ചപ്പോള്‍ എന്ത് തോണി എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ എനിക്ക് പറയാനറിയില്ല... ഹൃദയത്തിന്റെ അഗാത തലങ്ങളില്‍ എവിടെയോ ചെറിയ ചില മുറിവുകള്‍ വീണ്ടും വിങ്ങി വേദനിച്ചു ..........

    ReplyDelete
  2. anto : എല്ലാവരിലും ഉണ്ടാവും ഇതുപൊലെയുള്ള മുറിവുകള്‍ അല്ലെ?
    ഉണ്ടാവണം അല്ലെങ്കില്‍ ആ മനസില്‍ എന്തെക്കൊയൊ നഷ്ടങ്ങള്‍ ഉണ്ട്.
    നന്ദി കൂട്ടുകാരാ...

    ReplyDelete