സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Wednesday, 16 October 2013

ഒറ്റക്കുന്ന്

പച്ചവിരിച്ചൊരു കുന്നിൻ ചരുവിലെ 
ഒറ്റയടിപ്പാത !
ചുവപ്പുകലർന്നൊരു  വാനം കണ്ടേൻ
എന്തൊരു ചേലാണേ  !


പൊങ്ങിപ്പറന്നുപോം  പക്ഷികളെല്ലാം
ചേക്കേറും കൂടിതാണേ !
മെല്ലെയൊളിച്ചൊരു പകലിന്റെ പവിഴത്തെ
ചുംബിച്ച  മേടാണേ !


ചുറ്റുമുളങ്കാട്‌  വേലിക്കകത്തൊരു വീട്ടിൽ
തെളിയുന്ന ദീപമുണ്ടേ !
ആർദ്രമായ്‌ നില്ക്കുന്ന പുല്ച്ചെത്തട്ടിലെ
വാസികളേവരുമുണ്ടേ !


അരുവിത്തടത്തിലെ ആശാനു കീഴിൽ
പരലുകൾ പാഞ്ഞിടുന്നേ !
രാത്രിയിലങ്ങനെ കുന്നിൻ മുകളിൽ
താരവസന്തം പൂത്തിടുന്നേ !
10 comments:

 1. നന്നായിട്ടുണ്ട്

  പരലുകൾ പാഞ്ഞിടുന്നുണ്ടേ !
  “പരലുകള്‍ പായുന്നുണ്ടേ“ “പരലുകള്‍ പാഞ്ഞിടുന്നേ“ എന്നൊക്കെയായാല്‍ താളഭംഗം ഇല്ലാതിരിക്കും. ശരിയല്ലേ?

  ReplyDelete
  Replies
  1. അജിത്തേട്ടാ, അഭിപ്രയം അറിയിച്ചതിനു നന്ദി. തിരുത്തല്‍ സ്വാഗതര്‍ഹം !

   Delete
 2. കുന്നിലെ കാഴ്ച്ചകള്‍ മനോഹരം..പക്ഷെ,അതിനൊത്ത് ഉയര്‍ന്നില്ല വരികള്‍

  ReplyDelete
  Replies
  1. നന്ദി, ഈ വരവിനും അഭിപ്രായത്തിനും.. വിമര്‍ശനം മനസിലക്കി നന്നായി എഴുതാന്‍ ശ്രമിക്കും !

   Delete
 3. നന്നായി എഴുതി രാജീവ് .....ആശംസകൾ

  ReplyDelete
 4. നന്ദി, ഈ വരവിനും അഭിപ്രായത്തിനും..

  ReplyDelete
 5. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
  Replies
  1. ഈ അഭിപ്രായത്തിനു നന്ദി സര്‍,

   Delete

 6. മലയോരജില്ലയുടെ സൗന്ദര്യം തുളുമ്പുന്ന കവിത ..
  ആശംസകൾ ..

  ReplyDelete
 7. അഭിപ്രായതിനു വളരെ നന്ദി ശരത്!!

  ReplyDelete