സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday, 20 July 2013

പിഞ്ചുമർദ്ദനം

പഴുതുപൂട്ടി പിറന്നു മണ്ണില്‍
അഴികള്‍ കാവലായ്നിന്നു മുന്നില്‍
കരുണകാട്ടിയ കാട്ടാള ഹസ്തം
അരിഞ്ഞെടുത്തു തളിരിന്‍ സ്വപ്നം

ഒറ്റയാനായ് പറ്റമാകാന്‍, ചുറ്റുവട്ടം-
പെറ്റിടുന്നു നന്മ വറ്റിയ കണ്ണുകള്‍
മുലമണം ചെപ്പിടാന്‍, അറവുകാലന്‍
അലഞ്ഞിടും ചോര ചത്ത വീഥിയില്‍

വിണ്ടുകീറിയ ഭൂമിയില്‍, പുക്കിള്‍ക്കൊടി
കണ്ടിടാതെ തണ്ടുവാറ്റിയസുരതം
കരച്ചിലിന്റെ നെറുകയില്‍, കറുത്തിടും
പുരപൊളിച്ചൊരീ സ്വര്‍ഗം

3 comments:

  1. വല്ലാത്ത വാര്‍ത്തകള്‍

    ReplyDelete
  2. നമ്മുടെ നാട്ടിൽ.......... വേദനതോനുന്നു

    ReplyDelete