സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday 29 October 2013

ആര്‍ദ്രം

ശൈലസമം മമ ചിത്തം ചീന്തിയ
അരുവിയിലേതോ മധുകണം
മമത പൂത്തീട്ടുള്‍വനത്തില്‍, ശലഭ-
മൊഴുക്കിയ തീര്‍ത്ഥമാവാം !

അക്ഷിക്കു പാത്രമോ..? നീണ്ടൊരീ
വനികയില്‍ അനുരാഗപുഷ്പഹരം
തൂവര്‍ഷമോ മറന്നീത്തലത്തില്‍
രോമാഞ്ച വര്‍ഷമായ് പൂവസന്തം

ബാഹ്യമുഖം കല്ലില്‍ മെയ്തെടുത്ത്
മാനസപുത്രന്റെ കല്‍ത്തുറുങ്കാക്കി
ആര്‍ദ്രമാം മാനസപൊയ്കയില്‍ വിരിയും-
മലരായ് ഉള്‍വനം പൂകി നില്പ്പൂ

മാറ്റൊലികൊണ്ട പരിജനമനവും
മധുകണം നുകരാന്‍ തേടിയെത്തും
ശിലതന്‍ കാതില്‍ മെല്ലെയോതും
നിര്‍മ്മല സ്നേഹ മന്ത്രതരംഗം

6 comments:

  1. ആര്‍ദ്രമാണ്

    ReplyDelete
    Replies
    1. ആര്‍ദ്രമായെങ്കിലെ മറ്റുള്ളവരെ മനസിലാക്കാന്‍ നമ്മുക്കു
      കഴിയു..
      മനസ് എന്നും ആര്‍ദ്രമായി ഇരിക്കട്ടെ..!!

      Delete
  2. rajeev....nannayittundu kavitha

    ReplyDelete
    Replies
    1. വരവിനും അഭിപ്രായമറിയിച്ചതിനും നന്ദി

      Delete
  3. മനസ്സിലാക്കാൻ കുറച്ച് പാടുപെട്ടു ..
    കൊള്ളാം നന്നായിട്ടുണ്ട് ..

    ReplyDelete
    Replies
    1. നന്ദി പ്രിയ സഹോദര..

      Delete