ശൈലസമം മമ ചിത്തം ചീന്തിയ
അരുവിയിലേതോ മധുകണം
മമത പൂത്തീട്ടുള്‍വനത്തില്‍, ശലഭ-
മൊഴുക്കിയ തീര്‍ത്ഥമാവാം !
അക്ഷിക്കു പാത്രമോ..? നീണ്ടൊരീ
വനികയില്‍ അനുരാഗപുഷ്പഹരം
തൂവര്‍ഷമോ മറന്നീത്തലത്തില്‍
രോമാഞ്ച വര്‍ഷമായ് പൂവസന്തം
ബാഹ്യമുഖം കല്ലില്‍ മെയ്തെടുത്ത്
മാനസപുത്രന്റെ കല്‍ത്തുറുങ്കാക്കി
ആര്‍ദ്രമാം മാനസപൊയ്കയില്‍ വിരിയും-
മലരായ് ഉള്‍വനം പൂകി നില്പ്പൂ
മാറ്റൊലികൊണ്ട പരിജനമനവും
മധുകണം നുകരാന്‍ തേടിയെത്തും
ശിലതന്‍ കാതില്‍ മെല്ലെയോതും
നിര്‍മ്മല സ്നേഹ മന്ത്രതരംഗം
അരുവിയിലേതോ മധുകണം
മമത പൂത്തീട്ടുള്‍വനത്തില്‍, ശലഭ-
മൊഴുക്കിയ തീര്‍ത്ഥമാവാം !
അക്ഷിക്കു പാത്രമോ..? നീണ്ടൊരീ
വനികയില്‍ അനുരാഗപുഷ്പഹരം
തൂവര്‍ഷമോ മറന്നീത്തലത്തില്‍
രോമാഞ്ച വര്‍ഷമായ് പൂവസന്തം
ബാഹ്യമുഖം കല്ലില്‍ മെയ്തെടുത്ത്
മാനസപുത്രന്റെ കല്‍ത്തുറുങ്കാക്കി
ആര്‍ദ്രമാം മാനസപൊയ്കയില്‍ വിരിയും-
മലരായ് ഉള്‍വനം പൂകി നില്പ്പൂ
മാറ്റൊലികൊണ്ട പരിജനമനവും
മധുകണം നുകരാന്‍ തേടിയെത്തും
ശിലതന്‍ കാതില്‍ മെല്ലെയോതും
നിര്‍മ്മല സ്നേഹ മന്ത്രതരംഗം
ആര്‍ദ്രമാണ്
ReplyDeleteആര്ദ്രമായെങ്കിലെ മറ്റുള്ളവരെ മനസിലാക്കാന്‍ നമ്മുക്കു
Deleteകഴിയു..
മനസ് എന്നും ആര്‍ദ്രമായി ഇരിക്കട്ടെ..!!
rajeev....nannayittundu kavitha
ReplyDeleteവരവിനും അഭിപ്രായമറിയിച്ചതിനും നന്ദി
Deleteമനസ്സിലാക്കാൻ കുറച്ച് പാടുപെട്ടു ..
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട് ..
നന്ദി പ്രിയ സഹോദര..
Delete