സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Sunday, 16 June 2013

മിഴിയിലെ കവിത

മിഴിയില്‍ നിറയും കവിതേ..
എന്റെ മഴയായ് തുളുമ്പും കവിതേ..
സ്വപ്നം വിരിയിച്ച കവിതേ..
കണ്ണില്‍ താളം ഉതിര്‍ക്കുന്ന കവിതേ..

ഈമഹാഗീതികളെല്ലാം ഒളിപ്പിച്ചു
മൗനം ചൊരിയുന്ന കവിതേ..
ചേമ്പിലത്താളിലെ തുള്ളിപോല്‍
പ്രണയം ഒഴുക്കിയ കവിതേ..

ദുഃഖങ്ങളത്രയുമെല്ലാം തൂവിക്കളഞ്ഞു-
പുഴയായ് ഒഴുകിയ കവിതേ..
മനമൊരു പമ്പരമാകുമ്പൊളൊക്കയും
മാനസിയായ് വരും കവിതേ..

കണ്ണിലെ കാണാവിളക്കായെന്നും
ചിരിതൂകി നിന്നൊരു കവിതേ..
എന്നിലെ എന്നെനീ ഞാനാക്കിമാറ്റിയ
ഐശ്വര്യ ദേവതേ.. എന്റെ കവിതേ..


7 comments:

 1. വൈഡൂര്യം പോലെ കവിത

  ReplyDelete
 2. മൗനം ചൊരിയുന്ന കവിതേ .........

  ReplyDelete
 3. എന്നിലെ എന്നെനീ ഞാനാക്കിമാറ്റിയ
  ഐശ്വര്യ ദേവതേ.. എന്റെ കവിതേ..
  നന്നായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 4. മിഴിയില്‍ നിറയുന്ന കവിത.
  നല്ല വരികള്‍ .....

  ReplyDelete
 5. എന്നിലെ എന്നെനീ ഞാനാക്കിമാറ്റിയ
  ഐശ്വര്യ ദേവതേ.. എന്റെ കവിതേ.....നല്ലത്..

  ReplyDelete
 6. കവിതയിൽ തീർത്തൊരു കവിതയാണല്ലേ ..

  ReplyDelete