സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday, 8 June 2013

പ്രണയം പകർന്നവളെ

പ്രണയം പകർന്നവളെ..
എന്റെ പ്രണയം കവർന്നവളെ..
ചിറകുള്ള സ്വപ്നം  നിദ്രാതടത്തിൽ
നീന്തിടും അരയന്നമായ്..
നീന്തിടും അരയന്നമായ് ..

പൂമുഖംവിരിയുന്ന സന്ധ്യയിൽ 
ദീപം വിളങ്ങുന്നപോലേ..
മിഥുനം പൂത്തയുഗത്തിലെ 
വരവേണിയായഴകോടേ..

നിലാവിന്റെ  തീരം ചൊടിയിൽ 
വിരിച്ചെന്റെ കരപടം തേടിനിന്നൂ..
നീയെന്റെ ഉൾത്തടം കുളിരാൽപൊതിഞ്ഞൂ..
കരിയിലക്കാറ്റിലിളകുന്ന വാർമുടി 
എൻനേർക്കുനീളെ പറന്നൂ..

ഈ ജന്മതീരത്തു നീകാത്തു നിന്നപോൽ
മറ്റാരുമില്ലഭൂവിൽ .
നിന്റെ പ്രണയതീരം പുല്കിയി-
ത്തിരയായ് പുണരുന്നു ഞാനും
6 comments:

 1. പ്രണയഗീതം കൊള്ളാം

  ReplyDelete
 2. നല്ല രചനയായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 3. I visit day-to-day a few sites and websites to read articles
  or reviews, but this website offers feature based articles.


  Here is my website - cellulite treatment

  ReplyDelete
 4. എവിടെയായിരുന്നു? കുറേയായല്ലോ കണ്ടിട്ട് !!!

  നല്ല വരികൾ.....; രാജീവ്‌ നല്ല പാട്ടെഴുത്തുകാരൻ ആണ് (സിനിമയിൽ വിജയിക്കാം) :)

  ReplyDelete
 5. @അജിത്തേട്ടാ,
  @മുഹമ്മദ് മാഷ്,
  @സി വി സര്‍,
  @നിധേഷ്,
  എല്ലാവര്‍ക്കും വളരെ നന്ദി..
  സ്നേഹത്തോടേ..
  @നിധേഷ്... ഞാന്‍ ഇവിടെ തന്നെ ഉണ്ട്...
  ഇടക്കു കുറച്ചു തിരക്കായിപ്പൊയി..

  ReplyDelete