സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday 21 May 2013

പുനർജനി

മടങ്ങാനെനിക്കിന്നു നേരമായ് 
തുടക്കം തിരയാനെനിക്കിന്നു കാലമായ് 
ഓർമ്മതൻ പൊരുളിന്റെ ചുരുളഴിച്ചീടുവാൻ 
എത്രകാതം നടക്കും,
 ഞാൻ എത്ര കാതം നടക്കും 

വരണ്ട വാർദ്ധക്യ ശകലങ്ങലപ്പോഴും 
ഓർമ്മച്ചെപ്പ് തുറക്കുവാൻ തുടിക്കുന്നു 
നരമൂടിയ ഇങ്ങേത്തലക്കും കാലിനു-
മിപ്പുറം  ബലക്ഷയത്തണ്ടായ് ശയിക്കുന്നു 

വാനപ്രസ്ഥച്ചിതലുകൾ തീർത്ത മണ്‍കൂനയില-
ടിഞ്ഞിരുന്നൂ  വാല്മീകി  പ്രകൃതം
സ്മിതപൂരിതം പിന്നെയോർത്താലതു 
ക്ലേശം ചുമന്നു തീർത്ത വികൃതം 

യൗവ്വനത്തുരത്തുകൾ ചുഴിയാൽ ചുറ്റി -
ക്കറങ്ങി, നീർബിന്ദുവിലൊടുങ്ങവെ 
ഹൃദയം ശോണിതം,പ്രണയക്കറയിൽ
അർദ്ധനഗ്നാംഗന നടനമാടിയനാൾ 

ബാല്യകൗമാരം കോമരംതുള്ളി പടവാ-
ളെടുത്തു ഛിഹ്നം വിളിച്ചു 
ആത്മസംഘർഷച്ചെരുവുകൾ മതിലുകൾ-
ക്കപ്പുറം വച്ചുറങ്ങിയ ബാല്യം 

ഇതിനെല്ലാമപ്പുറമാവാം തുടക്കവു-
മൊടുക്കവുമായ ഉദ്ബിന്ദുവിൻ കരം 
അവിടെക്കാണെൻ യാത്ര, റാന്തൽ 
വിളക്കിൻ തിരിയണഞ്ഞ നിമിഷത്തിലേക്ക്






5 comments:

  1. അവിടേയ്ക്കാണെന്റെയും യാത്ര

    ReplyDelete
  2. തുടക്കവും ഒടുക്കവും ഒന്നില്‍ തന്നെ.നല്ല ആശയം.ചില വാക്കുകള്‍ക്കിടയില്‍ മനസ്സിലാവാത്ത പ്രയോഗങ്ങള്‍

    ReplyDelete
  3. യാത്രയ്ക്കിടയില്‍ ഒരു തിരിഞ്ഞുനോട്ടം.
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക
    ആശംസകള്‍

    ReplyDelete
  4. ഞാനും അവിടെയ്ക്ക് യാത്രചെയ്യട്ടെ .............

    ReplyDelete
  5. ഈ യാത്ര തിരിച്ചറിവുള്ളവർക്ക് മാത്രം ..നല്ല ആശയം ..

    ReplyDelete