സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Friday, 12 April 2013

വേനല്‍


താഴ്വാരം കാറ്റിന്റെ പാത വെട്ടുന്നു
കിളിവാതിലുകള്‍ നോക്കുകുത്തികളാകുന്നു
പുല്‍തട്ടുകള്‍ സുര്യന്റെ ഇരിപ്പടമാകുന്നു
സര്‍വത്രജലം ഉള്ളില്‍ തീകൂട്ടി കരപാകുന്നു
ഇമവെട്ടിത്തെളിഞ്ഞതു കറുപ്പുകാണാന്‍..
കരിപുരണ്ട ജീവിതങ്ങളുടെ കറുപ്പുകാണാന്‍..


7 comments:

 1. പുല്‍തട്ടുകള്‍ സുര്യന്റെ ഇരിപ്പടമാകുന്നു

  വേനലിന്റെ വേവുണ്ട് വരികളില്‍

  ReplyDelete
 2. " ഇമവെട്ടിത്തെളിഞ്ഞതു കറുപ്പുകാണാന്‍..
  കരിപുരണ്ട ജീവിതങ്ങളുടെ കറുപ്പുകാണാന്‍ "

  നമ്മള്‍ വിതച്ചത് തന്നെ കൊയ്യാതെ വയ്യല്ലോ...

  ഹാര്‍ദ്ദമായ വിഷു ആശംസകള്‍ ...രാജീവിനും പ്രിയപ്പെട്ടവര്‍ക്കും...

  ReplyDelete
 3. വിഷു ആശംസകള്‍

  ReplyDelete
 4. വിഷു ആശംസകള്‍ രാജീവ്‌

  ReplyDelete
 5. നന്നായിട്ടുണ്ട്
  ഐശ്വര്യം നിറഞ്ഞ വിഷുആശംസകള്‍

  ReplyDelete
 6. പ്രിയപ്പെട്ട സുഹൃത്തെ,

  "ഇമവെട്ടിത്തെളിഞ്ഞതു കറുപ്പുകാണാന്‍..
  കരിപുരണ്ട ജീവിതങ്ങളുടെ കറുപ്പുകാണാന്‍.."

  വരികൾ വളരെ ഇഷ്ടമായി

  വിഷു ആശംസകൾ രാജീവ് !
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 7. വേനൽ വരികൾ ഇഷ്ടായി....

  ReplyDelete