സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday, 26 March 2013

പ്രണയപുഷ്പം

എന്റെ പ്രണയപുഷ്പം വാടിക്കരിഞ്ഞുപോയ് 
നിന്നിളം കാറ്റോട്ടം തോറ്റനാൾ ആനന്ദചിത്തനസ്തമിക്കുന്നുവോ ,പുഞ്ചിരി-
കുണ്ഡത്തിൻ  ആഴങ്ങളിൽ 

ഒറ്റദിക്കോരം വളർന്നൊരു പൂവിന്റെ 
എട്ടുദിക്കെല്ലം കവർന്നൊരു വണ്ടുനീ
ഇളകും ഇതളുകൾ ക്ഷയിച്ചു ചടഞ്ഞു 
പ്രാപ്യമല്ലീസ്നേഹഗന്ധ,മെന്നോതിനീ 

അതാര്യമായിന്നശേഷഭൂവിൽ എന്നും-
മയങ്ങി,യേകത്വമേറ്റുകിടക്കാം 
ഓർമ്മകൾ പൂക്കുമായിരിക്കും സിരകളിൽ
നിന്റെ ഗ്രീഷ്മം പതിയാത്ത സൂനമായ്

പിൻവിളിയില്ലാതെയറ്റുവീഴുന്നിതാ 
വിശുദ്ധിപ്രണയ കപടപുഷ്പം 
ഗന്ധമറിഞ്ഞവരൊക്കെയും കണ്ടാൽ 
തത്ത്വം  പറഞ്ഞങ്ങു മാറിനില്കും 
ചിത്രം : ഗൂഗിള്‍


10 comments:

 1. പ്രിയ രാജീവ്,
  കവിത നന്നായിട്ടുണ്ട്.
  പ്രണയ പുഷ്പം വാടാതിരിക്കട്ടെ
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 2. ഗന്ധമറിഞ്ഞവരൊക്കെയും കണ്ടാൽ
  തത്ത്വം പറഞ്ഞങ്ങു മാറിനില്കും

  പ്രണയപുഷ്പം നന്നായി.

  ReplyDelete
 3. പ്രണയപുഷ്പം കവിത നന്നായിട്ടുണ്ട് രാജീവ്

  ReplyDelete
 4. നന്നായിട്ടുണ്ട് കവിത
  ആശംസകള്‍

  ReplyDelete
 5. വിശുദ്ധിപ്രണയകപടപുഷ്പം!!!!

  ReplyDelete
 6. നല്ല കവിത.. രാജീവ്..

  "ഓർമ്മകൾ പൂക്കുമായിരിക്കും സിരകളിൽ
  നിന്റെ ഗ്രീഷ്മം പതിയാത്ത സൂനമായ്" ഏറെ ഇഷ്ടായ വരികള്‍

  ഓര്‍മ്മകള്‍ പൂക്കട്ടെ... ഈ വസന്തത്തില്‍ തന്നെ...

  ReplyDelete
 7. നല്ല കവിത രാജീവ്... ആശംസകള്‍

  ReplyDelete
 8. ഗന്ധമറിഞ്ഞവരൊക്കെയും കണ്ടാൽ
  തത്ത്വം പറഞ്ഞങ്ങു മാറിനില്കും ......കൊള്ളാം രാജീവേ.

  ReplyDelete
 9. പിൻവിളിയില്ലാതെയറ്റുവീഴുന്നിതാ
  വിശുദ്ധിപ്രണയ കപടപുഷ്പം
  ഗന്ധമറിഞ്ഞവരൊക്കെയും കണ്ടാൽ
  തത്ത്വം പറഞ്ഞങ്ങു മാറിനില്കും...
  ഈ വരികൾ ഏറെയിഷ്ടമായി രാജീവെ... ആശംസകൾ...

  ReplyDelete