സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Sunday 24 February 2013

പടയണിക്കാലം

പടയണിത്താളം ഉയരുന്നു മേളം
കരയാകെ തപ്പുതാളം
ഈ കരയാകെ തപ്പുതാളം
കൈതൊഴുന്നേന്‍ ദേവി 
അടിയനീ മുന്നില്‍
തുള്ളിയുറഞ്ഞൊരു കോലമായ്

കാവുണരുന്നൂ ചൂട്ടുകത്തുന്നൂ
കാപ്പൊലിയാല്‌ക്കളം കടയുന്നു
ദാരികനിഗ്രഹം പൂര്‍ണാര്‍ത്ഥം ദേവി
പടയണിരൂപേണ സമര്‍പ്പയാമീ

സ്തുതിപ്പാട്ടും തുടികൊട്ടും ദേവി
അരങ്ങില്‍നിന്നിട വാഴ്ത്തിനാലേന്‍
രാത്രിമുറിച്ചിട്ടുദിച്ചൊരു മേളം 
കണ്‍പാര്‍ത്തിന്നിഹം പൂരിതമായ് 

മംഗളരൂപിണി കല്യാണമൂര്‍ത്തി 
ഭൈരവിയായ് കളം നിറഞ്ഞീടുക
അടവിയടുത്താല്‍ മനസ്സിന്നുനീറ്റല്‍ 
അടുത്തൊരാണ്ടിന്‍ കാത്തിരുപ്പാല്‍ 

ചിത്രം കടപ്പാട് : സീനായ് സ്റ്റുഡിയൊ, ഇലന്തൂര്‍ 




18 comments:

  1. മധ്യതിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ വര്‍ഷാവര്‍ഷം വ്രതശുദ്ധിയോടെ
    നടത്തിവരാറുള്ള അനുഷ്ഠാനമാണു
    പടയണി. ഞാന്‍ ജനിച്ചുവളര്‍ന്ന ഇലന്തൂര്‍ എന്ന ഗ്രാമത്തിലെ പടയണി വളരെ പ്രസിദ്ധം ആണ്.
    ഉത്തരമലബാറിലെ തെയ്യം പോലെ മദ്ധ്യതിരുവിതാംകൂറിന്റെ ആത്മാംശമാണ് പടയണി.
    താളമേളങ്ങളുടെ സമ്മിശ്രരൂപമായ പടയണിയിലെ പ്രധാന വാദ്യോപകരണം തപ്പ് ആണ്,
    കമുകിന്റെ പച്ചപാളയിലാണു കോലങ്ങള്‍ പഞ്ചവര്‍ണങ്ങളാല്‍ വരക്കുന്നതു.
    ഞാന്‍ ഈ കവിത ഇലന്തൂര്‍ പടണിക്കായ് സമര്‍പ്പിക്കുന്നു.

    ReplyDelete
  2. പടയണി പാട്ട് കേട്ടു.
    കേട്ടപ്പോള്‍ ഈ സിസ്റ്റത്തില്‍ ആയതോണ്ട് ആണോന്നറിയില്ല ഒരു പതറിച്ച തോന്നി.

    ReplyDelete
    Replies
    1. റാംജ്ജി സര്‍, അഭിപ്രായത്തിനു വളരെയധികം നന്ദി.
      പതര്‍ച്ച ഉണ്ട്..അതു മൂവി ഫയലായി മാറ്റിയപ്പൊള്‍
      അങനെ ആയതാണു.. mp3 അണെങ്കില്‍ കുഴപ്പമുണ്ടാവില്ല.
      പക്ഷെ എനിക്കറിയില്ല എങനെ mp3 എതില്‍ കണിക്കാം എന്ന്

      Delete
  3. കവിത കേട്ടു.
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
    Replies
    1. സര്‍, അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി

      Delete
    2. നന്നായി ജി..ഇത്തവണ പടയണിക്ക് വന്നില്ലേ?

      Delete
    3. സൂരജ് ഭായ്, വളരെ നന്ദി ഈ വഴി വന്നതിന്.
      വല്യപടയണിയുടെ അന്നു അവിടെ എത്തിയിരിക്കും.

      Delete
  4. Replies
    1. വളരെ നന്ദി മാഷെ..! ഈ അഭിപ്രയത്തിന്

      Delete
  5. കേട്ടൂ ... ട്ടോ ; നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. നിധീഷ്.കവിത ശ്രദ്ധപൂര്‍വം കേട്ടതിനു വളരെ നന്ദി.

      Delete
  6. പ്രിയപ്പെട്ട സുഹൃത്തെ ,
    പാട്ട് വളരെ നനായിട്ടുണ്ട്
    ഭംഗ്യുള്ള വരികള്‍ ഇഷ്ടമായി
    ആശംസകള്‍ നേരുന്നു
    ദേവി ശരണം !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഗിരീഷ്, സ്നേഹം നിറഞ്ഞ അഭിപ്രായത്തിനു വളരെ നന്ദി.
      ദേവി ശരണം !

      Delete
  7. നന്നായിരിക്കുന്നു വരികൾ.. മുന്തിരി മണികൾ എന്ന പേരിനെ അർത്ഥവത്താക്കട്ടെ.. ഈ ബ്ലോഗ്..
    ആശംസകൾ

    ReplyDelete
    Replies
    1. സതീഷ്, വളരെ നന്ദി ഈ വിലയേറിയ അഭിപ്രായത്തിന്

      Delete
  8. പ്രിയപ്പെട്ട രാജീവ്,

    സുപ്രഭാതം !

    പൂരങ്ങളും വേലകളും നാട്ടില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആണ്, ഞാന്‍ നാട്ടില്‍ നിന്നും വന്നത് ഞങ്ങളുടെ നാട്ടില്‍ പടയണി ഇല്ല.

    ഭക്തിഗാനം ,മധുരമായി ആലപിച്ചിരിക്കുന്നു .വരികള്‍ ലളിതം !

    ഹാര്ദമായ അഭിനന്ദനങ്ങള്‍ !

    അമ്മേ ................. മഹാമായേ ...!

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പൂരങ്ങളും വേലകളും ഇല്ലാത്ത നാടിനെക്ക്ക്കുറിച്ചു നമ്മുക്കു അലോചിക്കാനെ പറ്റില്ല..!!
      വരവിനും അഭിപ്രായമറിയിച്ചതിനും നന്ദി..!!

      Delete
  9. തിരുവല്ല കദളിമംഗലം ദേവിക്ഷേത്രത്തിലെ പടയണിയും പകല്‍ പടയണിയും വിശ്വപ്രസിദ്ധമാണ്

    ReplyDelete