സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Wednesday, 6 February 2013

പൂത്തുമ്പിയെ നീ..

തുള്ളിക്കളിക്കും തുമ്പികളെല്ലാം 
വമ്പോടു ചേര്‍ന്നെന്നരികിലെത്തി.
ആഷാഢമാസത്തില്‍ ആരാമമാകെ-
ഇഷ്ടം കൊതിച്ചിട്ടുരുമ്മിനിന്നൂ..

പാതികൂമ്പിയാ പൂമൊട്ടുകള്‍ക്കും..
ഒളികണ്ണെറിയാന്‍ കൊതിയായി നില്കെ..
പൂത്തുമ്പിയെ നീ..പൂത്തുമ്പിയെ നീ..
ചുറ്റിപ്പറന്നു നടക്കുക..

ഇത്തിരിത്തെന്നലോടിക്കളിക്കുന്നു 
മൂവന്തിയില്‍ മൂളിപ്പാട്ടുകള്‍ പാടി പറക്കുക
ഇലകളൊ കുമ്പിട്ടൊതുങ്ങിനിന്നിങ്ങനെ-
ഈ വഴിയൊന്നങ്ങു  വന്നീടുവാന്‍..

അഴകോടിനിയിന്നു മിഴിയോരം ചേര്‍ന്നു-
അകലേക്ക്‌ പോകല്ലേ  തുമ്പികളെ 
പുഷ്പം ചൊരിഞ്ഞൊരാ  പുഞ്ചിരി കണ്ടിട്ടും 
ദൂരേക്കു പോകല്ലേ  തുമ്പികളെ ..


[ബാലസാഹിത്യം]
ചിത്രം കടപ്പാട് : ഗൂഗിള്‍  

19 comments:

 1. Replies
  1. ദൂരേക്കു ഞാന്‍ ഒരിക്കലും പോവില്ല. :)

   Delete
 2. വായിച്ചു, കേട്ടു. നന്ന്

  ReplyDelete
  Replies
  1. അഭിപ്രായമറിയിച്ചതിനു വളരെ നന്ദി അജിത്തേട്ടാ

   Delete
 3. After reading....I don't know, why I am going away from my current age. I feel very much wistfulness and "Lalithyam" throughout....

  ReplyDelete
  Replies
  1. Thank you very much for you valuable opinion.

   Delete
 4. അകലെയ്ക്കുപോകാതെ ചുറ്റും വട്ടംചുറ്റി പറക്കട്ടെ!
  വായിക്കുകയും,കേള്‍ക്കുകയും ചെയ്തു.
  നന്നായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. സര്‍, പ്രത്യാശ പകര്‍ന്ന അഭിപ്രായതിനു വളരെയധികം നന്ദി.

   Delete
 5. നന്നായി എഴുതി...പാടി.. ഒരുപാടിഷ്ടായി ഈ ലാളിത്യം...

  ReplyDelete
  Replies
  1. അശ്വതി, അഭിപ്രായത്തിനു വളരെ നന്ദി.

   Delete
 6. കുട്ട്യോള്‍ക്ക് പറ്റിയ കവിത തന്നെ രാജീവ്‌ ... ഇഷ്ടായി കേള്‍ക്കാനും .

  കുറേ നാളായല്ലോ കണ്ടിട്ട് ..... അകലേക്ക്‌ പോകല്ലേ !!!!

  ReplyDelete
 7. നിധീഷ്..
  കവിത വിലയിരുത്തിയതിനു വളരെയധികം നന്ദി.
  ഞാന്‍ എവിടെ പോകാന്‍..അരികില്‍ തന്നെ ഉണ്ടാവും..
  അന്വേഷണത്തിനു എന്റെ സ്നേഹം അറിയിക്കുന്നു..

  ReplyDelete
 8. Replies
  1. നന്ദി പ്രിയ ചങ്ങാതി..

   Delete
 9. നല്ല ഈണമുള്ള വരികൾ…ആശംസകൾ നേരുന്നു

  ReplyDelete
  Replies
  1. സതീഷ്, വളരെയധികം നന്ദി അദ്യമായ് ഇവിടെ എത്തിയതിനും
   അഭിപ്രായമറിയിച്ചതിനും.

   Delete
 10. ഗൃഹാതുരത്വം തുളുമ്പുന്ന വരികള്‍..നന്നായിട്ടുണ്ട് ..

  ReplyDelete
  Replies
  1. ശരത്ത്,വളരെയധികം നന്ദിയും സ്നേഹവും...

   Delete
 11. നല്ല ഈണമുള്ള കവിത ,ഇനിയും എഴുതുക ആശംസകള്‍ !

  ReplyDelete