സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday, 15 January 2013

പഞ്ചവടി

ഗൗതമിതീരം വിളങ്ങിനിന്നീ 
പഞ്ചവടിതന്നുടെ ഭംഗിയാലേ.

അഗസ്ത്യനാം മുനിയിന്നു കാട്ടിയീപൂവനം
ആരണ്യമദ്ധ്യത്തില്‍ മോദമോടെ

ലോകനാംരാമനും സീതയും
ലക്ഷ്മണ-
നോടൊത്തു, പൂകിയീ വാസഭൂവില്‍

തല്‍ക്ഷണം രാമനും സൗമ്യഭാവം വെടിഞ്ഞു-
ഗ്രനായ് മാറിയീ ഭാവിയോര്‍ത്ത്.

എങ്കിലും ചുറ്റുമുള്ളാഭംഗി കണ്ടിട്ടു-
ശാന്തനായ് മാറിയിന്നീ ഭവാനും

പൂക്കളും ശാന്തമാം താമരപൊയ്കയും
നിര്‍ഭയം പാടുന്ന പക്ഷികളും

ലാസ്യമായ് ആടുന്നീ  മയൂരവൃന്ദവും-
പൂമണം വീശിയിളംതെന്നലും

ലക്ഷ്മണന്‍ തീര്‍ത്തൊരു പര്‍ണ്ണശാലയില്‍
മൂവരും മോദമായ് വാണിടുന്നു.

കൂട്ടിനായ് എത്തിയാ ജഡായുംകൂടി
കാവലായ് മറിയീ ഹര്‍മ്മ്യത്തിനും

ശാന്തിയും സംതൃപ്തിയും പരന്നീ-
പ്പഞ്ചവടിയും വിളങ്ങിനിന്നു

ജാനകി-രാമ പ്രണയം വളര്‍ന്നീ
ഗോദാവരിതന്‍ തെളിനീരുപോല്‍

ഋതുക്കളും മാറുന്നു,പൂക്കളും വിരിയുന്നു
നിത്യവസന്തമായിപ്പൂവനം

അങ്ങനെ വാണൊരു നേരത്തെത്തിയ
സുന്ദരി രാക്ഷസി ശൂര്‍പണഖ

ഫാലം അരിഞ്ഞൊരാ വാളുമായ് ലക്ഷ്മണന്‍
കോപം ജ്വലിച്ചുതിളച്ചുനിന്നു

അപമാനഭാരം പേറിയാ രാക്ഷസി
ചെന്നെത്തി രാവണ സന്നിധിയില്‍

പകരമായ് മാനായ് മാരീചനോടൊപ്പം
വന്നെത്തി രാവണന്‍ വനസമീപെ

സീതമോഹിച്ച മാനിന്റെ പിന്നാലെ
രാമനും പോയിന്നു വിധിയോര്‍ത്തുമാത്രം

മാരിചന്‍ വഞ്ചന കാട്ടിയനേരത്ത്-
ജാനകിഹൃദയം തകര്‍ന്നുപോയി

ഭിക്ഷുവായ് ചെന്നെത്തി, ലക്ഷ്മണരേഖ-
മുറിച്ചിന്നു സീതയെ കവര്‍ന്നുപോയി

രാമന്റെയുള്ളം വിതുമ്പിയാ ശാലയില്‍
ദേവിയെക്കാണാതെ അലഞ്ഞിടുന്നു.

പഞ്ചവടിയും വിതുമ്പിയി ദുഃഖത്തില്‍
സാക്ഷിയായ് നില്പതു മാത്രമായി.
ചിത്രം കടപ്പാട് : ഗൂഗിള്‍.. 


18 comments:

 1. നന്നായിട്ടുണ്ട്........ആശംസകൾ

  ReplyDelete
  Replies
  1. വരവിനും അഭിപ്രായം അറിയിച്ചതും വളരെ നന്ദി..മനോജ്

   Delete
 2. പഞ്ചവടി നന്നായി രാജീവ്‌

  ReplyDelete
  Replies
  1. സിനോജ്. വരവിനും അഭിപ്രായം അറിയിച്ചതും വളരെ നന്ദി..
   സ്നേഹത്തോടെ...

   Delete
 3. നന്നായിരിക്കുന്നു രചന
  ആശംസകള്‍

  ReplyDelete
  Replies
  1. വരവിനും അഭിപ്രായം
   അറിയിച്ചതും വളരെ നന്ദി സര്‍..

   Delete
 4. പഞ്ചവടിക്കു ചേര്‍ന്ന ചിത്രവും കൂടി ആയപ്പോള്‍ ഉഷാറായി.

  ReplyDelete
  Replies
  1. അങ്ങനെ ഒരു ചിത്രം തന്നതിനു ഗൂഗിളിനൊടും
   ആ ചിത്രകാരനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

   നന്ദി റാംജ്ജി സര്‍..

   Delete
 5. കീര്‍ത്തനം പോലെ

  ReplyDelete
  Replies
  1. അജിത്തേട്ടനു വളരയധികം നന്ദി..
   താളം മഞ്ചരിയുടതാണ്

   Delete
 6. രാമായണത്തിലെ ഒരു വലിയ ഭാഗം തന്നെ കുറച്ചു വരികളില്‍ ഒതുക്കിയല്ലോ
  നന്നായിരിക്കുന്നു

  ReplyDelete
  Replies

  1. ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ച് വനവാസകലത്തു വാണിരുന്നതു പഞ്ചവടി എന്ന
   രമണീയമായ വനപ്രദേശത്താരുന്നു.അഗസ്ത്യമുനിയാണു അവര്‍ക്കു ഈ സ്ഥലം കാട്ടിക്കൊടുത്തതു.
   ഇതിനു മുന്‍പു അവര്‍ പര്‍ണ്ണശാല തീര്‍ത്തതു ചിത്രകൂടത്തിലാരുന്നു. അവിടുത്തെ രാക്ഷ്സ നിഗ്രഹത്തിനു ശേഷം
   അവര്‍ പഞ്ചവടിയില്‍ എത്തീച്ചേര്‍ന്നു.
   അവിടുത്തെ ഭംഗിയുടെ വര്‍ണനയും സംഭവവികാസങ്ങളുമാണു കവിതയില്‍.

   വളരെയധികം നന്ദി നിസാര്‍..

   Delete
 7. ഇന്ന് ഇതുപോലെ താളത്തില്‍ കവിതകള്‍ അപൂര്‍വ്വം തന്നെ '.
  ഈ നല്ല സൃഷ്ടക്ക് ആശംസകള്‍
  സ്വാര്‍ത്ഥം എന്ന കവിതയും വായിച്ചു . അതും നന്ന്

  ReplyDelete
  Replies
  1. വിലയേറിയ അഭിപ്രായത്തിനു വളരെയധികം നന്ദി മാഷെ.

   Delete
 8. Very good writing! Devootty here first time.Best Wishes! keep going

  ReplyDelete
  Replies
  1. Thank you very much for coming here.. Keep coming..
   With love Rajeev

   Delete
 9. നന്നായിരിക്കുന്നു...........ഭിക്ഷുവായി വേഷംമാറി വരുന്ന മാരീചന്‍മ്മാര്‍ ലക്ഷ്മണരേഖ ലംഘിക്കാന്‍ ഇന്നും നമ്മളെ ക്ഷണിക്കുന്നു.പോയാല്‍ പെട്ടത് തന്നെ.രക്ഷിക്കാന്‍ ഒരു രാമനും വരില്ല.പിറ്റേ ദിവസം ഏതെങ്കിലും വഴിയരുകില്‍ കാണാം...

  ReplyDelete
 10. നല്ല താളത്തില്‍ വായിച്ചു...എഴുത്തും നന്നായി... ആശംസകള്‍..

  ReplyDelete