സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Monday, 7 January 2013

സ്വാര്‍ത്ഥം

ദാഹിക്കുന്നുവോ,
വീണ്ടും..
ദാഹിക്കുന്നുവോ,
വീണ്ടും..

പരവശനായ് വട്ടം-
കറങ്ങിയനേരം, 
കണ്ടൊരാ പാപിയെ,
പെരുമയില്ലാ പാപിയെ

നിണം വിതുമ്പുന്ന- 
കത്തിയും കറക്കി-
സ്വയം നെഞ്ചകം 
പൊളിച്ച, പാപിയെ.

ചുറ്റുവട്ടമായിരം 
കൃത്രിമക്കണ്ണുകള്‍
മിന്നുന്നു,കവലയിലാ 
നരച്ചവെട്ടം ചിമ്മുന്നു

നിഷ്ക്രിയമാം-  
മനസിലെ താലം-
ഊതിക്കെടുത്തിയ കൂട്ടരാം 
നാട്ടുകാരിവര്‍ 

ചിന്തിതമെങ്കിലും 
ചത്തുചതഞ്ഞ ഹൃത്തടം, 
ദാഹമായ് നോക്കിടുന്നു.

ഈ  കാഴ്ച്ചക്കുമപ്പുറമെനിക്കും..
ദാഹമുണ്ടാം..

ചുടുചോര
കുടിക്കുവാനുള്ള ദാഹം..
ഈ  ചുടുചോര
കുടിക്കുവാനുള്ള  
അടങ്ങാത്ത ദാഹം..


19 comments:

 1. അല്‍പ്പം കഠിനമാണല്ലോ...!!

  ReplyDelete
  Replies
  1. കഠിനമയിപ്പൊയോ..!!

   Delete
 2. ഒരു ചെറുവിവരണം തന്നാൽ നന്നായിരുന്നു...

  ReplyDelete
  Replies
  1. ചെറുവിവരണം തന്നെ കൊടുത്തിട്ടുണ്ട് വായിക്കുമല്ലോ

   Delete
  2. ഇപ്പോൾ കാര്യങ്ങൾ വ്യക്തം.....നന്ദി സുഹൃത്തേ...

   Delete
 3. പൈശാചിക സ്വഭാവത്തിലേക്കുള്ള മനുഷ്യന്‍റെ മാറ്റം!
  ആശംസകള്‍

  ReplyDelete
  Replies
  1. സര്‍, വളരയധികം നന്ദി.. അഭിപ്രായത്തിനും.

   Delete
 4. കഠിനം കഠിനം .... :)
  എങ്കിലും മുന്തിരിമണികളുടെ ഈ പേജിന്റെ ഭംഗി എന്നെ ഇടക്കിടക് ഇവിടെ വരാന്‍ പ്രേരിപ്പിക്കുന്നു ഒപ്പം താങ്കളുടെ കവിതകളും

  ReplyDelete
  Replies
  1. വളരെ നന്ദി നിധേഷ്, കഠിനമായ് തൊന്നിയെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന
   വിവരണം വായിക്കുമല്ലോ..

   Delete
 5. Replies
  1. അഭിപ്രായമറിയിച്ചതിനു വളരെ നന്ദി.
   വിവരണം തഴെക്കൊടുത്തിട്ടുണ്ട്.

   Delete
 6. ഇന്നിന്റെ മനുഷ്യര്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായ് നെട്ടോട്ടം ഓടുകയാണു..
  സധാരണ ആര്‍ക്കെങ്കിലും ഒരു അപകടം ഉണ്ടായാല്‍ പോലും
  ഇന്നു ഒരു പിടി സഹായം ചെയ്യാന്‍
  ബുദ്ധിമുട്ടാണു.
  ആര്‍ക്കെങ്കിലും അപകടമുണ്ടായല്‍ തന്നെ അവരില്‍ നിന്നു എങ്ങനെ
  ലാഭം ഉണ്ടാക്കമെന്നാണു ചിന്തിക്കുന്നതു. ചിലര്‍ അപകടങ്ങളില്‍ പെട്ടവരുടെ പണം കവരുന്നു
  ആഭരണങ്ങള്‍ കവരുന്നു.. ക്യാമറ പിടിച്ചു നില്‍ക്കുന്നു..
  അങ്ങനെ പലകാര്യങ്ങളും. എല്ലാം അവന്റെ സ്വാര്‍ത്ഥമായ
  ആഗ്രഹങ്ങള്‍ക്കു വേണ്ടി മാത്രം. ഇന്നത്തെ തലമുറയിലെ എല്ലാമനുഷ്യരിലും
  ഉള്ള സ്വാര്‍ത്ഥ്തയെ വരച്ചുകാട്ടാനുള്ള എളിയ ശ്രമം ആരുന്നു..

  ReplyDelete
 7. പ്രിയപ്പെട്ട രാജീവ്‌,
  സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായ് നെട്ടോട്ടം ഓടുന്ന മനുഷ്യര്‍ക്കിടയില്‍
  കാരുണ്യവും നിസ്വാര്‍ത്ഥതയും തുളുമ്പുന്ന മനസ്സുകളെ കണ്ടെത്താന്‍ ശ്രമിക്കാം
  നമുക്കും അവരോടൊപ്പം അനുഗമിച്ച് മറ്റുള്ളവര്‍ക്ക് വെളിച്ചമാകാം.
  കവിതയും വിവരണവും നന്നായി

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. അതെ ഗിരീഷെ..!! നല്ലമനസുകളേ സംസ്കരമുള്ളവരായ് നമ്മള്‍ക്കു വളര്‍ത്തണം..
   അഭിപ്രായത്തിനും വരവിനും നന്ദി... പ്രതീക്ഷയോടെ..

   Delete
 8. വിവരണം വായിച്ചപ്പോഴാണ് കാര്യങ്ങള്‍ മുഴുവന്‍ പിടി കിട്ടിയത്.
  വരികള്‍ ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. റാംജി സര്‍, വളരയധികം നന്ദി,
   കവിത ഇഷ്ടപ്പേട്ടു എന്നറിഞ്ഞതില്‍ സന്തോഷം..

   Delete
 9. രാജീവ് നന്നായിരിക്കുന്നു ...വരികളുടെ ഒഴുക്ക് കൊള്ളാം.'നിണം വിതുമ്പിയ'എന്ന് തന്നെയാണോ ഉദേശിക്കുന്നത്.

  ReplyDelete
  Replies
  1. വിദ്യാധരന്‍ മഷെ..സുഖമല്ലെ..?
   കവിത സഷൂഷ്മം വായിച്ച്തിനു നന്ദി..
   'വിതുമ്പിയ' എന്നതിനേക്കാള്‍ യോജിക്കുന്നതു 'വിതുമ്പുന്ന'
   എന്നതണെന്നു..തങ്കളുടെ കമെന്റ് കണ്ടപ്പോള്‍ ആണു തൊന്നിയത്..
   താളവും മാറുന്നില്ല..

   Delete