സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday, 25 December 2012

നീയെന്റെ കൂട്ടുകാരന്‍

ധാരയായ് ഒഴുകുന്ന മണമുള്ള സ്നേഹം
ആരുമാല്‍ മറക്കാന്‍ കഴിയാത്ത സ്നേഹം
നീയെന്റെ സൗരഭം നുകര്‍ന്ന കൂട്ടുകാരന്‍
നീയെന്റെ ജാലകം തുറന്നിട്ട കൂട്ടുകാരന്‍

ചിത്തത്തിലെ മഴക്കാറു മഴവില്ലായ്  മാറിടും
നിന്റെ മൃദുഹാസം പെയ്തൊഴിയുമ്പോള്‍.
ഹൃദ്യമായ് പാടുന്ന കുരുവിയും കൂട്ടായെത്തിടും
നിന്റെ മൊഴികള്‍ കളകളമൊഴുകുമ്പോള്‍.

സ്നേഹത്താളിയോലയില്‍ ആദ്യാക്ഷരം കുറിച്ചു-
നിത്യവസന്തമായ് സൗഹൃദം വിരിഞ്ഞ നാള്‍
പുല്‍ച്ചെടിത്തട്ടിലെ മഞ്ഞുതുള്ളിയെ കണ്ണോടണക്കെ-
കാഴ്ച്ചക്കു കുളിര്‍മ പകുത്തുനല്‍കിയ നാളുകള്‍

മഷിത്തണ്ടു പറിക്കുവനൊരുങ്ങുന്ന നേരം
കൈകോര്‍ത്തീത്തുമ്പിയെ പിടിക്കുവാന്‍ നേരം
തോര്‍ത്തിട്ടു പരലിനെ കോരുവാന്‍ നേരം
നിന്‍ സ്വപ്നച്ചങ്ങലയിലെ മലരായ് പൂത്തുപോയ്

ചള്ളകുഴച്ചൊരു വീടുണ്ടാക്കിയ മണ്ണില്‍
ചിരട്ട പൊതിഞ്ഞൊരു മണ്ണപ്പമൊരുക്കി നീ
ആടിയുലഞ്ഞൊരു ചില്ലയിലൂഞ്ഞാലിന്‍
ആയം കൂട്ടിത്തന്നൊരു കൈകള്‍ കാണ്‍പൂ

താരങ്ങളെ കണ്ടുറങ്ങുമ്പോഴും, നിശാ-
നീലിമയെ നിന്നിലേക്കൊളുപ്പിച്ചു ഞാന്‍
മുറിനിക്കറിന്‍ വള്ളിയില്‍ പിടിച്ചുവലിച്ചു
പൊയൊരു വിദ്യാലയദിനം പൊഴിഞ്ഞുപോയ്

മഴവെള്ളം ചെപ്പിക്കളിച്ച നാലുമണിനേരങ്ങള്‍
പുഴയായ് ഒഴുകിപ്പോയതു കണ്ടുഞാന്‍
പിന്നയുമീപ്പുഴ ഒഴുക്കു തുടരുന്നു, ഇന്നിന്റെ-
മാലിന്യം പേറി, ആരുമില്ലാതെ...

ചിത്രം കടപ്പാട് : ഗൂഗിള്‍.. 
14 comments:

 1. Replies
  1. മനോജിനു.വളരയധികം നന്ദി ഈ വഴി വന്നതിന്..അഭിപ്രായത്തിനും..

   Delete
 2. കൊള്ളാട്ടോ ... ഇതിന്‍റെ ഓഡിയോയും പ്രതീക്ഷിച്ചിരുന്നു .. :)

  ReplyDelete
  Replies
  1. വീണ്ടും ഈ വഴി വന്നതിനു ഒരുപാട് നന്ദി..
   അഭിപ്രായം അറിയിച്ചതിനും..
   ഓഡിയൊ ലിങ്ക് കൊദുത്തിട്ടുണ്ട്..
   പാടനറിയില്ല തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം..

   Delete
 3. പിന്നയുമീപ്പുഴ ഒഴുക്കു തുടരുന്നു, ഇന്നിന്റെ-
  മാലിന്യം പേറി, ആരുമില്ലാതെ...

  ReplyDelete
  Replies
  1. ഇന്നിങ്ങനെയണല്ലൊ എല്ലാപുഴകളും ഒഴുകുന്നതു..
   വിഷമമുണ്ട്..
   അഭിപ്രായം അറിയിച്ചതില്‍ ഒരുപാട് സന്തോഷം..

   Delete
 4. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ അധികം സ്നേഹവും നന്ദിയും സര്‍..

   Delete
 5. സ്നേഹഗീതകം മനോജ്ഞം

  ReplyDelete
  Replies
  1. അജിത്തേട്ടനും വളരെയധികം നന്ദി..ഈ വരവിനും
   വിലപെട്ട അഭിപ്രായത്തിനും...

   Delete
 6. ഈ സൌഹൃദത്തിന്റെ വരികള്‍ ഇഷ്ടായി രാജീവ്...മഴക്കാറിനെ പോലും മഴവില്ലാക്കുന്ന സൌഹൃദത്തിന്റെ തണല്‍ എന്നും വാക്കുകള്‍ക്ക് അതീതം....പുതുവത്സരാശംസകള്‍....

  ReplyDelete
  Replies
  1. വളരെയധികം നന്ദി.. സ്നേഹത്തിന്റെ ഈ വാക്കുകള്‍ക്ക്

   Delete
 7. പുഴയ്ക്ക് ഒഴുകാനല്ലേ പറ്റു.
  പാവം പുഴ.
  സൌഹൃദത്തിന്റെ തണല്‍ നല്‍കുന്ന വാക്കുകള്‍ സുന്ദരം.
  പാട്ടും കേട്ടു.കൊള്ളാം.

  ReplyDelete
  Replies
  1. റാംജി ചേട്ടനു വളരെയധികം നന്ദി..ഈ വരവിനും അഭ്പ്രായത്റ്റിനും.

   Delete