സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Friday, 23 November 2012

വൈകി എത്തിയ സൂര്യന്‍

നിന്നിലെ മൗനമേ, നീറുന്ന കാറ്റിനെ
നെഞ്ചോട് ചേര്‍ത്തങ്ങു നീയുറക്കൂ
മഴയും തോര്‍ന്നില്ല, കനവും മാഞ്ഞില്ല
ഉണര്‍ത്തും വെയിലും വൈകിടുന്നൂ

കിഴക്കില്‍ പൂക്കുന്ന പുഷ്പമാം നിന്നെഞാന്‍
കണ്മിഴിക്കോണില്‍ ഉറക്കിയില്ലേ..
മാറാല മൂടിയ വീടിന്റെ കോണിലെ
ജാലകച്ചില്ലകള്‍ തുറക്കാറായ്

പതിവിന്റെ താളം മറന്നു പോകുന്നീ-
പഴമയില്‍ മുങ്ങിയ കാലചക്രം
ഇനിയും ഉണരാന്‍ മടിക്കും വേളയില്‍
താരാരാജാവിന്‍ ഒളിഞ്ഞുനോട്ടം

പൂജ്യനായ് വന്നെന്റെ പാദം കവര്‍ന്നൂ
തട്ടിവിളിച്ചി,ട്ടുണര്‍ത്തിടുന്നു
പരിഭവം കാട്ടീയീ മിഴികള്‍ നീട്ടി
നീരസഭാവത്തിന്‍ നോക്കിഞാനും

സ്വാന്തന കിരണം ചൊരിഞ്ഞീ മേനിയില്‍
ഇടവം ചതിച്ച കഥയോതി.
കഥയെ,ത്രമാറി തണുത്തെന്‍ മനവും
അശ്രുപൊഴിഞ്ഞൊരു വര്‍ഷമായ്

കാലമേ കാണുക നീയെന്റെ സൂര്യനെ
കാണാമറയത്തോളിച്ചിടാതെ..
സംസര്‍ഗ മിഥ്യയാം കണികയില്‍ കോര്‍ത്തു-
ഭൂമിതന്‍ മാറില്‍ കിടക്കൂന്നൂ ഞാന്‍

ചിത്രം കടപ്പാട് : ഗൂഗിള്‍.. 

 ഈ കവിത ഇവിടെ കേള്‍ക്കാം..

 


10 comments:

 1. "നിന്നിലെ മൗനമേ, നീറുന്ന കാറ്റിനെ
  നെഞ്ചോട് ചേര്‍ത്തങ്ങു നീയുറക്കൂ
  മഴയും തോര്‍ന്നില്ല, കനവും മാഞ്ഞില്ല
  ഉണര്‍ത്തും വെയിലും വൈകിടുന്നൂ
  കിഴക്കില്‍ പൂക്കുന്ന പുഷ്പമാം നിന്നെഞാന്‍
  കണ്മിഴിക്കോണില്‍ ഉറക്കിയില്ലേ.."

  നീറുന്ന കാറ്റിനെ നെഞ്ചോടുചേര്‍ത്തുറക്കി
  ആ നീറ്റലും തന്റെതാക്കുന്ന നിഗൂഡമാം മൗനം....
  വരികള്‍ ഇഷ്ടായിട്ടോ...ഹൃദയസ്പര്‍ശിയായി തോന്നി രാജീവേ... രാജീവ് തന്നെയാണോ കവിത പാടിയിരിയ്ക്കുന്നത്? ആശംസകള്‍...

  ReplyDelete
  Replies
  1. പ്രയപ്പെട്ട ആശെ..
   കവിത ഇഷ്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒരുപാടു സന്തോഷം..ഒപ്പം സ്നേഹവും..
   കവിത ഞാന്‍ തന്നെയാണു പാടിയിരിക്കുന്നെ..പാടാന്‍ അറിയില്ല..!!
   എല്ലാം ഒരു എളിയ ശ്രമം..

   സ്നേഹത്തോടെ

   Delete
 2. നല്ല വരികള്‍
  ആലാപനവും കൊള്ളാം
  ആശംസകള്‍

  ReplyDelete
  Replies
  1. സര്‍,വളരെ അധികം സന്തോഷവും നന്ദിയും ..
   ഈ അഭിപ്രാത്തിനും വരവിനും...
   സ്നേഹത്തൊടെ രാജീവ്..

   Delete
 3. തുടക്കകരനാണ് ..പറ്റുമെങ്കില്‍ ഒന്ന് വന്നു പോകുക ...

  http://ekalavyanv.blogspot.in/

  ReplyDelete
  Replies
  1. എല്ലാവിധ ഭാവുകങ്ങളും പ്രിയ കൂട്ടുകാരാ..

   Delete
 4. Replies
  1. വളരെ സന്തോഷം തോന്നുന്നു അജിത്തേട്ടന്‍ ഇതുവഴി വന്നതില്‍..
   സ്നേഹത്തോടെ..രാജീവ്

   Delete
 5. രാജീവ്‌ ഈ വരികള്‍ക്ക് കാവ്യഭംഗിയുള്ള നല്ല ഒരു ഗാനത്തിന്‍റെ സുഖമുണ്ട്

  ReplyDelete
  Replies
  1. ഈ വരവിനും അഭിപ്രായമറിയിച്ചതിനും സ്നേഹവും നന്ദിയും..

   Delete