സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday 1 November 2012

അരികിലെത്തുമ്പോള്‍..

മിഴിനീരാഴിയിലെ കളിത്തോണിയായെന്‍ മനം
അഴിമുഖം കാണാതെയലഞ്ഞിടുന്നു.

തുരുമ്പെടുത്തു നീറുന്ന നങ്കൂരമകുടവും
നരച്ചൊരീ കണ്ണുമായ് വികലമായ് നോക്കീടുന്നു.

സാനുവിന്‍ ഓജസ്സു കൂടുന്നീയാഴിയില്‍
താനെ തുഴയുവാന്‍ ത്രാണിയും ചോര്‍ന്നുപോയ്

അശിനിപാതം പൊഴിച്ചിട്ടീ കാര്‍മേഘവും-
ലേശം കരുണയില്ലാതെയാര്‍ത്തുല്ലസിച്ചിടുന്നു

ദിക്കുകെട്ടനാഥമായ് ആടിയുലഞ്ഞീത്തോണി-
അക്കരക്കരയിലെ തീരം കൊതിച്ചിടുന്നു

ദിക്പഥം മുഴുവനും ജലവര്‍ഷഘോഷം
നൗകതന്‍ പഥസഞ്ചാരമോ മറഞ്ഞുപോയ്

ആരെത്തിടും അരികിലേക്കഭയമായ്-
ദൂരയീതീരം തേടും മനസിന്റെയുള്ളില്‍

തഴുകലില്‍ സ്പര്‍ശമായ് അരികിലെത്തുമ്പോള്‍
മിഴിനീരാഴി വറ്റിവരണ്ടിടും,കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും

ഈ കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും..


ചിത്രം കടപ്പാട് : ഗൂഗിള്‍..

14 comments:

  1. ആരെത്തിടും അരികിലേക്കഭയമായ്-
    ദൂരയീതീരം തേടും മനസിന്റെയുള്ളില്‍

    തഴുകലില്‍ സ്പര്‍ശമായ് അരികിലെത്തുമ്പോള്‍
    മിഴിനീരാഴി വറ്റിവരണ്ടിടും,കളിത്തോണിയും..
    തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും


    തീരം തേടുന്ന നിന്നിലേക്ക്‌ അഭയമായ്‌ ...സാന്ത്വന സ്പര്‍ശമായ് .... നിന്റെ മനസ്സിന് പ്രതീക്ഷയുടെ പുതുനാമ്പ് പകരുന്ന മരക്കുളിരായ്...മഞ്ഞുതുള്ളിയായ്... ഞാനും എന്റെ സ്വപ്നങ്ങളും ഉള്ളപ്പോ നീ എങ്ങനെ ഏകാനാകും...??

    വരികള്‍ നന്നായിട്ടോ...

    ReplyDelete
    Replies
    1. പ്രിയപെട്ട ആശ..
      ആര്‍ക്കെങ്കിലും ആരെങ്കിലുമൊക്കെയുണ്ടെങ്കില്‍
      ആരും ഏകനാവില്ല..അല്ലെ..!!!

      നന്ദി..അഭിപ്രായത്തിനു..

      സ്നേഹത്തോടെ....

      Delete
  2. പ്രിയപ്പെട്ട രാജീവ്, കവിത നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഗിരീഷ്..

      ഈ വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി..

      സ്നേഹത്തോടെ..

      Delete
  3. പ്രതീക്ഷ തരുന്ന വരികള്‍.. !!!!!!

    ReplyDelete
    Replies
    1. കവിത വയിച്ചതിനും വിലയിരുത്തിയതിനും ഒരുപാട് നന്ദി.
      വീണ്ടും വരിമെന്നു പ്രതീക്ഷിക്കുന്നു,

      Delete
  4. തീരം ഒരു വ്യാമോഹത്തിന്‍റെ പ്രതീകമല്ലേ. അതെ, അതുതേടിയുള്ള യാത്ര ജീവിതവും. നല്ല വരികള്‍, ആശംസകള്‍...........

    ReplyDelete
    Replies
    1. തീരം പ്രതീക്ഷയും മൊഹവും വ്യാമോഹവും ഒക്കെയാണു..
      എല്ലവരും എങ്ങനെയെലും ജീവിത ഒരുകരക്കടിപ്പീക്കാന്‍
      പെടാപ്പാടുപെടുന്നവര്‍..

      വിലപ്പെട്ട നന്ദി.. ഈ വരവിനും അഭിപ്രായത്തിനും..

      Delete
  5. നല്ല എഴുത്ത് രാജീവ് ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട നിരഞ്ജന്‍..
      അഭിപ്രായത്തിനും..മുന്തിരിമണികള്‍ക്കൊപ്പം കൂടിയതിനും ഒരുപാട് നന്ദി..

      സ്നേഹത്തോടെ,
      രാജീവ്

      Delete
  6. ഡിയര്‍ രാജീവ്‌ .. നല്ല കവിത
    കളിത്തോണിയല്ലേ ? അതിനോട് ഇത്ര ഉപദ്രവം വേണോ
    അത് ഉല്ലസിച്ചു ഒഴുകട്ടെ

    ReplyDelete
    Replies
    1. കളിത്തോണിയെ നിയന്ത്രിക്കാന്‍ ആരും ഇല്ലല്ലൊ..
      അതു ആര്‍ത്തു ഉല്ലസിച്ചു നടക്കട്ടേ എന്നു തന്നെയാണൂ
      പ്രാര്‍ത്ഥന..!!! നന്ദി സര്‍ ഈ വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും..
      വീണ്ടും വരും എന്നു പ്രതീക്ഷിക്കുന്നു..

      Delete
  7. കവിത നന്നായിട്ടുണ്ട് രാജീവ്‌, കവിതയെ കുറിച്ച് കൂടുതലൊന്നും പറയാന്‍ എനിക്കറിയില്ല.ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി.. ചേച്ചി ഈ വഴി വന്നതിനു,,
      അഭിപ്രായം അറിയിച്ചതിനും..

      Delete