സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday, 23 October 2012

അന്ധനായ സ്നേഹത്തിന്റെ കൂട്ടുകാരന്‍

ആലസ്യം അശക്തമാക്കിയ മനസ്
നിറങ്ങളെ വെല്ലുവിളിക്കും മിഴികള്‍
അന്തര്‍നാളം അനാദിയില്‍ 
അഴ്നിറങ്ങുന്നു..

ഉരലിന്നു ചുറ്റും കറങ്ങുന്ന-
ഉറുമ്പിന്നു ലോകം ഇട്ടാവട്ടം.
ധീരത ചോര്‍ന്ന ചിത്തത്തില്‍
വൈര്യം നിറച്ചിട്ടെന്തു കാര്യം

കുരുടന്റെ ഊന്നുവടിക്കും-
ബലമില്ലാതെ വന്നാല്‍-
"കരളിന്റെ സ്നേഹം ഭയമായ്-
ഒഴുകിടും,നദിയായി മാറിടും
പിന്നെ കടലിലേക്കെത്തിടും

പാലായനം ചെയ്ത   വഴിയും-
മറന്നുപോയിടും"

സ്നേഹം അന്ധമാക്കിയ
മനസിന്‍ വിലാപം മുറുകുന്നു...
ഒടുവില്‍, അന്തരംഗത്തിന്‍
തിരിനാളം എരിഞ്ഞൊടുങ്ങിടാം
അന്തരത്തിന്‍ അന്തിയാമങ്ങളില്‍ മൂകമായ്...


14 comments:

 1. കുരുടന്റെ ഊന്നുവടിക്കും-
  ബലമില്ലാതെ വന്നാല്‍-
  "കരളിന്റെ സ്നേഹം ഭയമായ്-
  ഒഴുകിടും,നദിയായി മറിടും
  പിന്നെ കടലിലേക്കെത്തിടും
  പലായനം ചെയ്ത വഴിയും-
  മറന്നുപൊയിടും"

  ആശയം ഇഷ്ടായി... വരികള്‍ നന്നായി...
  ആശംസകള്‍ രാജീവേ...

  ReplyDelete
  Replies
  1. ഈ വരവിനു ഒരുപാട് നന്ദി ആശ..
   വീണ്ടും വരുമെന്നു പ്രതീക്ഷിക്കുന്നു..

   Delete
 2. ഇഷ്ടായ കവിതയിലെ ഏറെ ഇഷ്ടായ വരികളെ പറ്റി പറയാമെന്നു കരുതിയപ്പോള്‍ ദേ ആശ പറഞ്ഞിരിക്കുന്നു രാജീവേ... ഇനി ഞാനെന്ത് പറയാന്‍:)

  നന്നായിട്ടിഷ്ടായി....

  ReplyDelete
  Replies
  1. ഹാ!!! നന്നായിരിക്കുന്നു ഈ പുതിയവരവ്..
   അഭിപ്രായത്തിനു നന്ദി.. വീണ്ടും വരിക ചുമ്മ പറയാന്‍ :)

   Delete
 3. നന്നായിരിക്കുന്നു രചന.
  അക്ഷരത്തെറ്റുകള്‍ ഉണ്ട്.ശ്രദ്ധിക്കുമല്ലോ!
  ആശംസകളോടെ

  ReplyDelete
  Replies
  1. സര്‍. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയിപെടുത്തിയതിനും
   അഭിപ്രായം അറിയിച്ചതിനും ഒരുപാടു നന്ദി...

   Delete
 4. Replies
  1. നന്ദി കൂട്ടുകാരാ!!!

   Delete
 5. കവിത നന്നയിരിക്കുന്നു രാജിവെ ..............

  ReplyDelete
  Replies
  1. പുതിയ വരവിനും അഭിപ്രായം അറിയിച്ചതിനും നന്ദി..

   Delete
 6. അന്ധനായ സ്നേഹത്തിന്റെ കൂട്ടുകാരാ...
  നിന്റെ മുന്തിരി മണികള്‍ കോര്‍ത്തിണക്കിയ കവിതകള്‍
  മനോഹരമായിരിക്കുന്നു.....

  ReplyDelete
  Replies
  1. ഒരു പാടു നന്ദി... എന്റെ മുന്തിരിമണികളില്‍ എത്തിയതിനു..
   അഭിപ്രായം അറിയിച്ചത്തിനും... :)

   Delete
 7. ഠ വട്ടം .

  "ആലസ്യം അശക്തമാക്കിയ മനസ്
  അന്തര്‍നാളം അനാദിയില്‍
  അഴ്നിറങ്ങുന്നു.."

  കൊള്ളാം :)

  ReplyDelete
  Replies
  1. അദ്യത്തെ വരവിനു ഒരുപാട് നന്ദി കീയാ..

   Delete