സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday, 16 October 2012

അവസാനം നീ മാത്രം.

നിന്നെ തലോടിയ വിരലിന്റെ ദാഹം-
എന്നേക്കുമായ് പോയ് മറഞ്ഞു.
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളൊക്കയും-
 മറവിക്കു കൂട്ടായ് മാറി.
നിന്നെ കണികണ്ട മിഴികളില്‍-
ചുവന്ന ഇരുട്ടും മൂടി.
നിന്നെയുറക്കിയ മാറിലെ സ്പന്ദം-
തുടിക്കാന്‍ കൊതിച്ചു നിലച്ചിടുന്നു.
നിന്നെയുണര്‍ത്തിയ ചൊടിയിലെ മൗനവും
താരാട്ടുപാട്ടു നിര്‍ത്തിടുന്നു.

നിന്നെ ചേര്‍ത്തുറക്കിയ രാത്രികള്‍
നിഴലായ്ച്ചുരുങ്ങി നിന്നിലേക്കണയുന്നു.
നീയുഴിഞ്ഞെടുത്ത എന്‍ ആത്മാവിന്‍-
ചിരാതില്‍ നീ നറുവെണ്ണയൊഴുക്കി-
യെന്‍ വര്‍ണ്ണമേലാപ്പണിയുമോ?
മിഴാവില്‍ തുള്ളും കളിപ്പാവയായ്-
കനവിലേക്കണയില്ല ഞാന്‍.
മനശംഖിലെ അഴിതന്‍ അര്‍ദ്രത
അലിയിച്ചിടട്ടെ ഞാന്‍ കടമെടുത്ത-
ജീവിതത്തിന്‍ അഴലുകള്‍..

4 comments:

 1. നിന്നെ ചേര്‍ത്തുറക്കിയ രാത്രികള്‍
  നിഴലായ്ച്ചുരുങ്ങി നിന്നിലേക്കണയുന്നു.
  മിഴാവില്‍ തുള്ളും കളിപ്പാവയായ്-
  കനവിലേക്കണയില്ല ഞാന്‍.
  മനശംഖിലെ അഴിതന്‍ അര്‍ദ്രത
  അലിയിച്ചിടട്ടെ ഞാന്‍ കടമെടുത്ത-
  ജീവിതത്തിന്‍ അഴലുകള്‍..

  രാജീവെ... കവിത ഒത്തിരി ഇഷ്ടായി കേട്ടോ..ഭംഗിയുള്ള വരികള്‍... ആശംസകള്‍ രാജീവ്‌...

  ReplyDelete
  Replies
  1. ഈ വരവിനും...അഭിപ്രായം അറിയിച്ചതിനും.. നന്ദി ആശ...
   വീണ്ടും വരിക...
   ആശംസകള്‍...

   Delete
 2. ആര്‍ദ്രതയുള്ള വരികള്‍

  ReplyDelete
  Replies
  1. വളരെ നന്ദി ഈ വരവിനും അഭിപ്രായം അറിയിച്ചത്തിനും..
   വീണ്ടും വരിക...

   Delete