സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday, 13 October 2012

തിരികെ..

പ്രാര്‍ത്ഥനപ്പൂക്കള്‍ പൊഴിഞ്ഞ യാമത്തില്‍
മിഴിനീര്‍ വാര്‍ന്നൊരീ കവിള്‍തടത്തില്‍
സ്നേഹത്തിന്‍ കൈവിരല്‍ തലോടലുമായ്
പ്രിയനെന്‍ ചാരത്തണഞ്ഞിരുന്നെങ്കില്‍

തിളങ്ങുന്ന മുള്ളുവേലിച്ചരടില്‍ നീയെന്‍
ഭാരതാംബയെ കാവലായ് കാത്തിടുമ്പോള്‍
അര്‍ദ്രമായ് ഞാനെന്‍ പുണ്യമാം താലിച്ചരടില്‍
പിടിച്ചുരുവിടുന്നു ഇടറിയ പദധ്വനികള്‍

വെടിയൊച്ചമുഴങ്ങുന്ന വേളയിലെന്‍ മനതാരില്‍
ഹൃദയം ചെണ്ടമേളം മുഴക്കുന്നു..
എങ്ങനെയുണ്ണും ഞാന്‍ എങ്ങനെയുറങ്ങും ഞാന്‍
എല്ലാം പാതിവഴിക്കുപേക്ഷ കാട്ടിടുന്നു.

എവിടെയാണെങ്കിലും അങ്ങെന്‍ മാനസരാജ്യത്തിന്‍
സര്‍വ്വസൈന്യാധിപനായ് വാഴിടുന്നു.
മഹത്വംനിറഞ്ഞ മുഖമോര്‍ത്തിടുമ്പോള്‍
അഭിമാനപാരവശ്യം പൂണ്ടു അവേശയാകുന്നു.

"തിരികെയെത്തിടാം" എന്നോതിയാത്രയായനാള്‍
സ്നേഹത്തിന്‍ "സല്യൂട്ട്"  -
ചുംബനമായ് പൊഴിച്ചുപോയ്

വീണ്ടും ഒരു "തിരികെ"
സ്വാര്‍ത്ഥതയല്ലാത്ത മോഹമല്ലിത്..
"വീണ്ടും ഒരു തിരികെ"
കണ്ണിലെ നിശാപുഷ്പത്തെ പാതിവിടര്‍ത്തി
ഞാന്‍ കാത്തിരിപ്പൂ....
വീണ്ടും തീരികെ വരാന്‍....
4 comments:

 1. നന്നായിരിക്കുന്നു രചന
  ആശംസകള്‍

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി സര്‍..

   Delete
 2. നന്നായി ജവാന്മാര്‍ക്ക് സമര്‍പ്പിച്ച ഈ കവിത

  ആശംസകള്‍

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി ഗോപന്‍.. വീണ്ടും വരിക..

   Delete