സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday, 18 June 2016

അവൾ

ചിലു - ചിലം കിലുങ്ങുന്ന 
കൊലുസാണവൾ
കുറു- കുറെ  കുറുകുന്ന
പ്രാവാണവൾ

കുടു- കുടെ ചിരിയ്ക്കുന്ന
സ്വരമാണവൾ
നനു - നനെ നനയുന്ന
മഴയാണവൾ

കൊലുസാണവൾ -
പദതാളമായ്  പതിയെ
പഥം തേടിവന്നവൾ

പ്രാവാണവൾ -
ചിറകടികൂട്ടി ചേർന്ന്
ഹൃദയത്തിൽ കൂടുകൂട്ടിയവൾ

സ്വരമാണവൾ -
രാഗമായ് നിറഞ്ഞ്
മനസിൽ സംഗീതം തീർത്തവൾ

മഴയാണവൾ -
ധാരയായ് പെയ്ത്
എന്നേയ്ക്കുമായ് അലിഞ്ഞവൾ

ആരാണവൾ -
കിലുങ്ങി കുറുകി
ചിരിച്ചു നനഞ്ഞ പെണ്ണാണവൾ.


5 comments:

 1. എല്ലാമാണവള്‍!!!

  ReplyDelete
 2. സ്വരമാണവൾ -
  രാഗമായ് നിറഞ്ഞ്
  മനസിൽ സംഗീതം തീർത്തവൾ

  ReplyDelete
 3. ഭൂമിദേവിയാണവള്‍.........
  ആശംസകള്‍

  ReplyDelete