സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Wednesday, 9 March 2016

കാവ്യകന്യക

നിന്നെക്കുറിച്ചുള്ള 
"കവിത" ഞാൻ 
എഴുതട്ടെയീ-
വിരൽതുമ്പിനാൽ.
മനസ്സിന്റെ 
മണൽത്തട്ടിൽ -സ്നേഹം 
കുറിയ്ക്കുന്ന 
മനോഹരമാം-വരികൾ!
തിരയോട്  പറയാം,
പുല്കിമായ്ക്കാതെ- 
മെല്ലെത്തലോടുവാൻ , 
നിന്റെ ഹൃദയത്തിൽ 
താഡനമേല്ക്കാതെ,  
രക്തം ചീന്താതെ ,
വന്ദനം നടത്തിടാൻ 
നിർമ്മല  സ്നേഹത്തിൽ 
നിതാന്തമായ് നിനക്കായ് 
തിരയിൽ തീർക്കുമാ-  
അഴകിന്റെ 
ജലകന്യകയെ!,
എന്റെ മനസിലെ  
കാവ്യകന്യകയെ!! 

6 comments:

 1. മെല്ലെത്തലോടുവാന്‍,
  താഡനമേല്ക്കാതെ,
  നിതാന്തമായ്....

  എന്നിങ്ങനെയാക്കുക
  നന്നായിട്ടുണ്ട് കവിത
  ആശംസകള്‍

  ReplyDelete
  Replies
  1. അക്ഷരത്തെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി മാഷേ.തിരുത്തിയിട്ടുണ്ട്

   Delete
  2. അക്ഷരത്തെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി മാഷേ.തിരുത്തിയിട്ടുണ്ട്

   Delete