നാളെ നീ വരുമോ കൂടെ
പാടുവാന്‍ വരുമോ
പ്രണയമേഘം
പെയ്തു തീര്‍ന്നാല്‍
വീണ്ടും ജീവരാഗമായ് ഉദിച്ചിടാം
മറന്നുപോയ ചുമ്പനങ്ങളെ
പിണങ്ങിനിന്നിടാതെ
ചേര്‍ന്ന് നിന്നിടൂ..
പവിഴമലരായ് ഹൃദയം
വിടര്‍ന്നുപോയ്
മധുരഹാസം തൂവി..
എന്നിലേയ്ക്കല്ലാതെ
നീയെങ്ങുപോവാന്‍
മുറിവുകള്‍
എരിഞ്ഞു നിന്നയെന്റെ
കണ്ണിലെ തീയും അണഞ്ഞു
സ്നേഹം മാത്രമായ്
പുതുമഞ്ഞിന്‍
പുലരിയില്‍ ഉടലുകള്‍
ചേര്‍ത്തിടാം
മനസിനെ കോര്‍ത്തിട്ടു പട്ടം
പറത്തി ആകാശത്തയയ്ക്കാം
നൂലിന്റെ പിടിയുമായ്
മേടയില്‍ നമുക്ക്
ഓടിക്കളിയ്ക്കാം മതിവരുവോളം..
മതിവരുവോളം..
മതിവരുവോളം നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
ReplyDeleteസ്നേഹം മാത്രമായ്
ReplyDeleteപുതുമഞ്ഞിന്‍
പുലരിയില്‍ ഉടലുകള്‍
ചേര്‍ത്തിടാം