സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Friday 10 January 2014

ഇരുളിന്റെ തോഴി

എന്റെ  മനസിന്റെ തിരുമുമ്പിലുണ്ടെന്നും
മായാത്ത  അഴകിന്റെ  മുഖബിംബം
നിനവിന്റെ നൂലിഴ നെയ്തെടുത്തീടുന്നു
കനിവിന്റെ നീരാള സ്പര്‍ശനങ്ങള്‍

പിന്‍പെ പൊഴിച്ചിട്ട പുഷ്പ ശരണിയി-
ലെന്റെ കാല്പാടുകള്‍ പതിഞ്ഞിടുന്നു
നീയറിഞ്ഞീടുമോ എന്റെ കുളിര്‍മകള്‍
നിന്റെ കാല്പാടുകള്‍ കവര്‍ന്നിടുമ്പോള്‍

വഴിനടത്തിയ ഹസ്തമാര്‍ഗങ്ങള്‍തന്‍
നേര്‍രേഖയും മാഞ്ഞുപോകുന്നു ദൂരെ
ഊന്നുവടികളില്‍ കാലം വരച്ചിട്ട
ഓര്‍മ്മതന്‍ പാതകളാണെന്റെ ജീവിതം

തമസിന്റെ കൂട്ടിലെ വെണ്ണിലാപക്ഷിയായ്
നീയെന്റെയുള്ളില്‍ സ്ഫുരിച്ചിടുന്നു
സ്വതന്ത്ര,നീയെന്റെ മനസിന്‍ വിഹായസില്‍
ചക്രവാളപ്പെരുമയോളം പറക്കണം


14 comments:

  1. ഇരുളിന്റെ തോഴി
    നല്ല വരികള്‍

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രയത്തിനു നന്ദി റാംജി സര്‍

      Delete
  2. Replies
    1. വിലയിരുത്തലിനു നന്ദി !

      Delete
  3. നന്നായിരിക്കുന്നു
    എന്നാലും അക്ഷരങ്ങളും,വാക്കുകളും ഒന്നുകൂടി ശ്രദ്ധിക്കണം
    ആശംസകള്‍

    ReplyDelete
    Replies
    1. തിരുത്തലിനു നന്ദി, അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്

      Delete
  4. ഗാനം നന്നായിരിയ്ക്കുന്നു

    ReplyDelete
    Replies
    1. അഭിപ്രായത്തിനും വരവിനും നന്ദി അജിത്തേട്ടാ !

      Delete
  5. ഇഷ്ടായി...രാജീവ്

    ReplyDelete
    Replies
    1. അഭിപ്രായമറിയിച്ചതിനു നന്ദി അശ്വതി !

      Delete
  6. കൊള്ളാം മാഷെ..

    ReplyDelete
    Replies
    1. ആദ്യമായെത്തി മുന്തിരിമണിയില്‍ അഭിപ്രയം അറിയിച്ചതിനു നന്ദി പ്രിയ ചങ്ങാതി

      Delete
  7. നന്നായിരിക്കുന്നു.. ആശംസകൾ

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതില്‍ സന്തൊഷം.. ഒപ്പം നന്ദിയും

      Delete