അകത്തെ മുറിയില്‍
ഇരുള്‍വെട്ടിയ മിന്നല്‍
പുറത്തെ വരാന്തയില്‍
തൂവാനമാട്ടം
ചിരിച്ചിപ്പി മഴനീര്
വിഴുങ്ങി മൗനം ഭജിച്ചു
മകനെന്‍ നെഞ്ചില്‍
അമര്‍ന്നു ഞരങ്ങീ
പൂവിലെ തേന്‍കണം
മായം കലര്‍ന്നു
അതിരിലെ കല്ലിന്റെ
മണ്ണും ഒലിച്ചുപൊയ്
സന്ധ്യക്കു സിന്ദൂരമില്ലാത്ത
നേരം കനത്തു
ചിറകിന്റെ നാമ്പുകള്‍
കുതിര്‍ന്നിരിക്കാമെന്റെ
പക്ഷിക്കു, ചേക്കേറിടും
ചില്ലകള്‍ ആടിത്തിമിര്‍ത്തു
ഇടിനാദം പൊതിഞ്ഞ രഹസ്യം
പ്രപഞ്ചം കവര്‍ന്നു
കാതിലെ ശബ്ദം പലരിലും
ഒരുപോല്‍ മുഴങ്ങി
രാത്രിയിലെന്റെ ചെറുവള്ളം
ഒഴുകില്ല.
കരപൂകി നിന്നൊരാ കടത്തുവള്ളം
പറഞ്ഞു.
ആലിപ്പഴം ഓടില്‍ താളം
തിമിര്‍ത്തു
എന്റെ ഉള്ളിലെ നാവിനും
എന്തോ മധുരം ചുവച്ചു
നീളെ കൈവഴിത്തോടുകള്‍
കവിഞ്ഞീടാം,
വരമ്പുകള്‍ വഴുക്കു
കൂട്ടിയെടുത്തിടാം
ജനലിന്റെ ചാരെ
മഴയുടെ ശ്ബ്ദം
കണ്ണട മങ്ങിയിരിക്കുന്നു
മഴയുടെ സൗന്ദര്യം
കാണുവാന്‍.
എങ്കിലും എന്റെ
നെഞ്ചിലെ മഴക്കും
അതേ താളമാവാം
ഇരുള്‍വെട്ടിയ മിന്നല്‍
പുറത്തെ വരാന്തയില്‍
തൂവാനമാട്ടം
ചിരിച്ചിപ്പി മഴനീര്
വിഴുങ്ങി മൗനം ഭജിച്ചു
മകനെന്‍ നെഞ്ചില്‍
അമര്‍ന്നു ഞരങ്ങീ
പൂവിലെ തേന്‍കണം
മായം കലര്‍ന്നു
അതിരിലെ കല്ലിന്റെ
മണ്ണും ഒലിച്ചുപൊയ്
സന്ധ്യക്കു സിന്ദൂരമില്ലാത്ത
നേരം കനത്തു
ചിറകിന്റെ നാമ്പുകള്‍
കുതിര്‍ന്നിരിക്കാമെന്റെ
പക്ഷിക്കു, ചേക്കേറിടും
ചില്ലകള്‍ ആടിത്തിമിര്‍ത്തു
ഇടിനാദം പൊതിഞ്ഞ രഹസ്യം
പ്രപഞ്ചം കവര്‍ന്നു
കാതിലെ ശബ്ദം പലരിലും
ഒരുപോല്‍ മുഴങ്ങി
രാത്രിയിലെന്റെ ചെറുവള്ളം
ഒഴുകില്ല.
കരപൂകി നിന്നൊരാ കടത്തുവള്ളം
പറഞ്ഞു.
ആലിപ്പഴം ഓടില്‍ താളം
തിമിര്‍ത്തു
എന്റെ ഉള്ളിലെ നാവിനും
എന്തോ മധുരം ചുവച്ചു
നീളെ കൈവഴിത്തോടുകള്‍
കവിഞ്ഞീടാം,
വരമ്പുകള്‍ വഴുക്കു
കൂട്ടിയെടുത്തിടാം
ജനലിന്റെ ചാരെ
മഴയുടെ ശ്ബ്ദം
കണ്ണട മങ്ങിയിരിക്കുന്നു
മഴയുടെ സൗന്ദര്യം
കാണുവാന്‍.
എങ്കിലും എന്റെ
നെഞ്ചിലെ മഴക്കും
അതേ താളമാവാം
മഴത്താളമുള്ള കവിത
ReplyDeleteകൊള്ളാം
നന്ദി, അജിത്തേട്ടാ.. അഭിപ്രായം അറിയിച്ചതിനു..
Deleteമഴയുടെ വികൃതികള്‍
ReplyDeleteനന്ദി, ഈ അഭിപ്രയത്തിനും വരവിനും, ഒരുപാടു നാളായല്ലോ കണ്ടിട്ട്
Deleteനന്നായിരിക്കുന്നു ആശംസകള്‍
ReplyDelete