സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Monday 9 December 2013

മഴ

അകത്തെ മുറിയില്‍
ഇരുള്‍വെട്ടിയ മിന്നല്‍
പുറത്തെ വരാന്തയില്‍
തൂവാനമാട്ടം

ചിരിച്ചിപ്പി മഴനീര്‍
വിഴുങ്ങി മൗനം ഭജിച്ചു
മകനെന്‍ നെഞ്ചില്‍
അമര്‍ന്നു ഞരങ്ങീ

പൂവിലെ തേന്‍കണം
 മായം കലര്‍ന്നു
അതിരിലെ കല്ലിന്റെ
 മണ്ണും ഒലിച്ചുപൊയ്

സന്ധ്യക്കു സിന്ദൂരമില്ലാത്ത
നേരം കനത്തു
ചിറകിന്റെ നാമ്പുകള്‍
കുതിര്‍ന്നിരിക്കാമെന്റെ
പക്ഷിക്കു, ചേക്കേറിടും
ചില്ലകള്‍ ആടിത്തിമിര്‍ത്തു

ഇടിനാദം പൊതിഞ്ഞ രഹസ്യം
പ്രപഞ്ചം കവര്‍ന്നു
കാതിലെ ശബ്ദം പലരിലും
ഒരുപോല്‍ മുഴങ്ങി

രാത്രിയിലെന്റെ ചെറുവള്ളം
ഒഴുകില്ല.
കരപൂകി നിന്നൊരാ കടത്തുവള്ളം
പറഞ്ഞു.

ആലിപ്പഴം ഓടില്‍ താളം
തിമിര്‍ത്തു
എന്റെ ഉള്ളിലെ നാവിനും
എന്തോ മധുരം ചുവച്ചു

നീളെ കൈവഴിത്തോടുകള്‍
കവിഞ്ഞീടാം,
വരമ്പുകള്‍ വഴുക്കു
കൂട്ടിയെടുത്തിടാം

ജനലിന്റെ ചാരെ
മഴയുടെ ശ്ബ്ദം
കണ്ണട മങ്ങിയിരിക്കുന്നു
മഴയുടെ  സൗന്ദര്യം
കാണുവാന്‍.
എങ്കിലും എന്റെ
നെഞ്ചിലെ മഴക്കും
അതേ താളമാവാം


5 comments:

  1. മഴത്താളമുള്ള കവിത
    കൊള്ളാം

    ReplyDelete
    Replies
    1. നന്ദി, അജിത്തേട്ടാ.. അഭിപ്രായം അറിയിച്ചതിനു..

      Delete
  2. Replies
    1. നന്ദി, ഈ അഭിപ്രയത്തിനും വരവിനും, ഒരുപാടു നാളായല്ലോ കണ്ടിട്ട്

      Delete
  3. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete