സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday 9 March 2013

വീര്യം കെടുത്താത്ത പോരാളി

ജീവനൂറ്റം വരെ ജ്വലിക്കുന്നു രക്തം 
അമ്മേ, നിനക്കായ് പൊടിയുന്നീ രക്തം 
അടരുന്ന കണ്ണീരിനറ്റം വരെ 
കത്തിപ്പടരുന്നീ മാതൃസ്നേഹം 

സ്മരണതന്‍ വേരുകള്‍ ആഴ്ന്നിറങ്ങുമ്പോഴും 
 പുണ്യസ്മരണയായ് നിന്ന ജനനി 
കുമ്പിട്ടുനിന്നെന്‍ ശിരസ്സെങ്കിലും 
വീര്യം കെടുത്താത്ത പോരാളി ഞാന്‍ 

സൃഷ്ടിയില്‍ പൂവിട്ടീ ധരണിയില്‍ വാര്‍ത്തൊരു
ചെന്താരകമാണെന്‍ മനസ്സ് 
മതമല്ല,സ്നേഹം വളര്‍ത്തിയ മണ്ണിന്‍റെ- 
കാവലായ് മാറിയ സൂര്യനും ഞാന്‍ 

മറുവാക്കുമിണ്ടാതെ നന്ദിയോതുന്നു ഞാന്‍ 
എല്ലാവരെയും നമസ്കരിക്കുന്നു ഞാന്‍ 
കാഹളം മുഴങ്ങുന്നെങ്കിലും നാടിന്‍റെ-
ത്രാണനം പേറുവാനയില്ലെനിക്കും

അമ്മയോടിന്നു ഞാന്‍ മാപ്പുചൊല്ലുന്നു 
നിങ്ങളോടിന്നു ഞാന്‍ മാപ്പുചൊല്ലുന്നു 
കുമ്പിട്ടുനിന്നെന്‍ ശിരസ്സെങ്കിലും 
വീര്യം കെടുത്താത്ത പോരാളി ഞാന്‍

ചിത്രം : ഗൂഗിള്‍




  

10 comments:

  1. നല്ലൊരു കവിത
    ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിനും വായനക്കും നന്ദി സര്‍,

      Delete
  2. ഇഷ്ടപ്പെട്ടു...
    രാജീവേ ... ഈയിടെയായി ഇത്തിരി ദേശസ്നേഹവും , മാതൃസ്നേഹവും കൂടുതലായി കാണുന്നല്ലോ കവിതകളില്‍

    ReplyDelete
    Replies
    1. നിധീഷ് നന്ദി ഈ വരവിനും, പിറന്നമണ്ണും പെറ്റമ്മയും ഒരുപോലെയല്ലേ.. നിധീഷ്..

      Delete
  3. വാക്കുകളില്‍ ഗാംഭീര്യം.ഈ വീര്യം ചോര്‍ന്നുപോകാതിരിക്കട്ടെ.ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി മാഷെ..!! ഈ വരവിനും അഭിപ്രായതിനും

      Delete
  4. ഏറെ ഇഷ്ടായി രാജീവേ...
    യൂട്യൂബിലെ ആലാപനവും...
    ആശംസകള്‍..

    ReplyDelete
  5. വീര്യം കെടാതിരിക്കട്ടെ....
    നന്നായിരിക്കുന്നു.

    ReplyDelete
  6. പ്രിയപ്പെട്ട സിഹൃത്തെ,
    ഇഷ്ടപ്പെട്ടു നല്ല കവിതയാണ്.
    ചൊല്ലി കേള്‍ക്കാനും സുഖമുണ്ട്.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  7. @നിത്യഹരിത
    @റാംജി സര്‍,
    @പ്രിയ ഗിരീഷ്..

    നമ്മുടെ വീര്യം ഒരിക്കലും ചോര്‍ന്നുപോകാതിരിക്കട്ടെ...!!!
    അഭിപ്രായത്തിനു വളരെയധികം നന്ദി..!!

    ReplyDelete