സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday 16 March 2013

പെയ്തൊഴിഞ്ഞൊരോർമ്മയിൽ

കോളേജിനെ വെർപിരിഞ്ഞു പോവുകയാണ്. ക്ലാസ് മുറികളും നീളൻ ഇടനാഴികളും കളിനേരങ്ങനളും സൌഹൃദങ്ങളും പ്രണയവും പിന്നിൽ വെടിഞ്ഞു ആ പടിവാതിലിൽ കടക്കുമ്പോൾ മനസ് പറയുന്നതെനന്തായിരിക്കും -

പെയ്തൊഴിഞ്ഞൊ--
രോർമ്മയിൽ
പൂവിടും വസന്തമായ്‌ 
തളിരിലം ചില്ലയിൽ 
പാറിടും ശലഭം നാം  

ഹൃദയമൊന്നു  പാടുവാൻ 
 മിഴികളൊന്നു കാണുവാൻ 
കത്തിരിപ്പില്ലീവഴിയിൽ 
കാലമോ കടന്നുപോയ് 

തണലുവീശി നിന്നപോൽ 
കൈകൾകോർത്തു നിന്നു നാം 
നെഞ്ചിലുള്ളൊരു സ്നേഹമെല്ലാം 
നിനവിലൂടൊഴുകിടാം 

ചിത്രം : ഗൂഗിള്‍
[ഗാനശാഖ ]

10 comments:

  1. കോളജിന്റെ പടി കടക്കുമ്പോള്‍ തോന്നാവുന്ന ഓര്‍മ്മകള്‍

    ReplyDelete
  2. ഓര്‍മ്മകള്‍....ഓര്‍മ്മകള്‍....ഓടക്കുഴലൂതി .......

    ReplyDelete
  3. ആശംസകള്‍ രാജീവ്‌

    ReplyDelete
  4. ലളിതസുന്ദരമായ വരികള്‍
    ആശംസകള്‍

    ReplyDelete
  5. പാടാന്‍ പറ്റിയ വരികള്‍

    ReplyDelete
  6. കോളേജിന്റെ മധുരം നുകർന്നുകൊണ്ടിരിക്കുന്ന എനിക്കിപ്പോൾ ഈ കവിത മനസ്സിലാവില്ല ... :-)

    ReplyDelete
  7. ലളിതം സുന്ദരം..
    ആ മുഖവുര കൂടി അങ്ങ് കവിതയാക്കിയുരുന്നെങ്കിൽ....

    ReplyDelete
  8. @അജിത്തേട്ടാ,
    @നിധീഷ്,
    @മുഹമ്മദ് മാഷ്,
    @അശ്വതി,
    @സി വി, സര്‍,
    @റാംജി സര്‍,
    @ശരത്,
    @ചീരമുളക്

    എല്ലാവരുടെയും സ്നേഹത്തിനും വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി. :)

    ReplyDelete