മനസില്‍ വിരിയുന്ന
മലരാണീപ്പൊന്നോണം..
കനവില്‍ നിറയുന്ന
കഥയാണീപ്പൊന്നോണം.
അഴലുകള്‍ മാറ്റുന്ന
പുതുനിലാവായ്..
അരികിലെത്തീയെന്‍
തിരുവോണം..
അരികിലെത്തീയെന്‍
തിരുവോണം.
ചിങ്ങത്തുടിപ്പിന്റെ
ചിന്തുകള്‍ പാടുന്ന-
പൂത്തുമ്പിയെങ്ങും
നിറഞ്ഞുനില്ക്കെ
ഓര്‍മ്മകള്‍ പൂക്കളം
ഒരുക്കുന്ന-
തിരുമുറ്റത്തൊരുകോണില്‍
ഞാനും നിന്നിടുന്നൂ..
ഒരു കോണില്‍
ഞാനും നിന്നിടുന്നൂ..
ഉത്രാടരാത്രിയില്‍
എത്തുന്ന ലാവിന്റെ
കസവൊളിയിന്നെന്‍
പുതുശ്ശീലയായ്..
ചന്ദനക്കുറിയിട്ടു
ചഞ്ചലമിഴികളാല്‍
ചൈത്രസുഗന്ധിക
വിരിഞ്ഞു നില്‍ക്കേ..
ഈ ചൈത്രസുഗന്ധിക
വിരിഞ്ഞു നില്‍ക്കേ..
നന്നായിട്ടുണ്ട്
ReplyDeleteഅക്ഷരത്തെറ്റുകള്‍ തിരുത്തുക
ആശംസകള്‍
അഭിപ്രായത്തിനും തിരുത്തലിനും നന്ദി സര്......
Deletekollaam thiruvonam
ReplyDeleteaashamsakal
ഗോപന്.. അഭിപ്രയത്തിനു നന്ദി..
Deleteകേരളീയത തുളുമ്പുന്ന വരികള്‍......നന്നായിട്ടുണ്ട്...
ReplyDeleteവന്നതിനും അഭിപ്രായത്തിനും നന്ദി... വീണ്ടും വരിക..
Deleteനല്ല കവിത.
ReplyDeleteതിരുവോണ ആശംസകള്‍ നേരുന്നു
വന്നതിനും അഭിപ്രായത്തിനും നന്ദി കൂട്ടുകാരാ..
Deleteഅതെ ഇതെല്ലാം നിറഞ്ഞ പൊന്നോണത്തെ നമുക്ക് ഏഷ്യാനെറ്റിലൂടെ കണ്ടു കണ് കുളിര്ക്കാം. ഓണാശംസകള്‍
ReplyDeleteഓണം ക്യാപ്സൂളില് ലഭിക്കുന്ന കാലമായ് അധ:പതിക്കതിരിക്കാന്‍
Deleteനമുക്കു പ്രാര്‍ഥിക്കാം..ഓണാശംസകള്‍ ജ്വാല...