സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Sunday 19 August 2012

ഓണം തിരുവോണം

മനസില്‍ വിരിയുന്ന
      മലരാണീപ്പൊന്നോണം..
കനവില്‍ നിറയുന്ന
      കഥയാണീപ്പൊന്നോണം.
അഴലുകള്‍ മാറ്റുന്ന
      പുതുനിലാവായ്..
അരികിലെത്തീയെന്‍
      തിരുവോണം..
അരികിലെത്തീയെന്‍
      തിരുവോണം.

ചിങ്ങത്തുടിപ്പിന്റെ
       ചിന്തുകള്‍ പാടുന്ന-
പൂത്തുമ്പിയെങ്ങും
        നിറഞ്ഞുനില്‍ക്കെ
ഓര്‍മ്മകള്‍ പൂക്കളം
       ഒരുക്കുന്ന-
തിരുമുറ്റത്തൊരുകോണില്‍
      ഞാനും നിന്നിടുന്നൂ..
ഒരു കോണില്‍
       ഞാനും നിന്നിടുന്നൂ..

ഉത്രാടരാത്രിയില്‍ 
       എത്തുന്ന ലാവിന്റെ
കസവൊളിയിന്നെന്‍
         പുതുശ്ശീലയായ്..
ചന്ദനക്കുറിയിട്ടു 
         ചഞ്ചലമിഴികളാല്‍
ചൈത്രസുഗന്ധിക
         വിരിഞ്ഞു നില്‍ക്കേ..
ഈ ചൈത്രസുഗന്ധിക
         വിരിഞ്ഞു നില്‍ക്കേ..


10 comments:

  1. നന്നായിട്ടുണ്ട്
    അക്ഷരത്തെറ്റുകള്‍ തിരുത്തുക
    ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിനും തിരുത്തലിനും നന്ദി സര്‍......

      Delete
  2. kollaam thiruvonam

    aashamsakal

    ReplyDelete
    Replies
    1. ഗോപന്‍.. അഭിപ്രയത്തിനു നന്ദി..

      Delete
  3. കേരളീയത തുളുമ്പുന്ന വരികള്‍......നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായത്തിനും നന്ദി... വീണ്ടും വരിക..

      Delete
  4. നല്ല കവിത.
    തിരുവോണ ആശംസകള്‍ നേരുന്നു

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായത്തിനും നന്ദി കൂട്ടുകാരാ..

      Delete
  5. അതെ ഇതെല്ലാം നിറഞ്ഞ പൊന്നോണത്തെ നമുക്ക് ഏഷ്യാനെറ്റിലൂടെ കണ്ടു കണ്‍ കുളിര്ക്കാം. ഓണാശംസകള്‍

    ReplyDelete
    Replies
    1. ഓണം ക്യാപ്സൂളില്‍ ലഭിക്കുന്ന കാലമായ് അധ:പതിക്കതിരിക്കാന്‍
      നമുക്കു പ്രാര്‍ഥിക്കാം..ഓണാശംസകള്‍ ജ്വാല...

      Delete