സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Friday, 8 June 2012

മഞ്ചാടി

തിളങ്ങും കണ്ണുകള്‍,ഒരു നിലാപുഞ്ചിരി
അതായിരുന്നെന്‍ ചിറകുമുളക്കും ബാല്യം
എല്ലാം തുടിക്കുന്ന പ്രായം, ആഗ്രഹിക്കും പ്രായം
മനസുകള്‍ തിരിച്ചറിയാത്ത കാലം

വളപ്പൊട്ടുകളായിരം വര്‍ണം വിതറിടും
കുരുന്നിലകളും വിശറിയായ് മാറിടും
വെയിലും നറുനിലാവായ് മാറിടും
ഞങ്ങളാ മരച്ചുവട്ടില്‍ ഇരുന്നിടുമ്പോള്‍

അക്കരക്കരയിലേക്കെന്‍ ബാല്യത്തെ-
വലിച്ചെറിഞ്ഞു, അവിടെത്തളിര്‍ത്തുപുതു-
മഞ്ചാടിമരങ്ങള്‍,പൊഴിഞ്ഞു മഞ്ചാടിമുത്തുകള്‍-

അവിടെ വീണ്ടും പുതുബാല്യങ്ങളുണ്ടാക്കി

വഴിമാറാത്തിരീ നദിയും,പെയ്തുതീരാത്ത മഴകളും
അപ്പൊഴുമീ മഞ്ചാടിമണികളാരെയോ തിരഞ്ഞിരുന്നു
ഒരു പുഞ്ചിരിയെ,ഒരു ബാല്യത്തെ
നിങ്ങള്‍ക്കൊപ്പം ഉല്ലസിച്ചിടുവാനിനി ഞാനില്ലെ??

എല്ലാം പോയ്മറഞ്ഞിടാം..
എല്ലാം എവിടെയൊ പോയ് മറഞ്ഞിടാം..
കമ്പ്യൂട്ടറായ്.. ഇന്റെര്‍നെറ്റായി..
ടെലിവിഷനായ് പോയ് മറഞ്ഞിടാം..

2 comments:

  1. എല്ലാം പോയ്മറഞ്ഞിടാം..

    ഇതൊക്കെ മറയരുതെന്നു ആഗ്രഹിക്കുന്നവര്‍ ആണ് കൂടുതലും, എന്നാല്‍ അതിനു വേണ്ടിയുള്ള പ്രവര്ത്ത്നങ്ങള്‍ ഇല്ല, നഷ്ട ബാല്യത്തിലേക്ക് ഒരു എത്തി നോട്ടം നല്ല കവിത...ആശംസകള്‍

    ReplyDelete