സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Monday 4 November 2013

പുലരി

മിഴിമാഞ്ഞ ദൂരം അതിലൂടെ യാത്ര 
കനലൂതും കാറ്റില്‍ പരാഗം എരിഞ്ഞു

വിരല്‍തുമ്പു നീട്ടീ, ഗദ്ഗദം  പാടി
നിലാവിന്റെ യാത്രാ  കിഴക്കിലേക്കായ്


തളിരുകള്‍ തുള്ളിയില്‍ താലം എടുത്തു
കുളിരിന്റെ  മാറില്‍ വെണ്‍കതിര്‍ പൂകി


അതിരിന്റെ വെട്ടം അലിവിന്റെ ബാഷ്പം
കവര്‍ന്നു, പൂവിന്റെ ഉള്ളം തുടിച്ചു.

ചരല്‍ക്കുന്നുമിന്നി, തുമ്പികള്‍ പാറി
ശ്യാമം പരന്നൂ, കിളികള്‍ പറന്നു

പുഴകളില്‍ ഓളം ചുഴലാട്ടമാടി
കരയില്‍ കതിര്‍പുഞ്ചിരി പൂവിട്ടുനിന്നു

ആഴിയില്‍ മുഖം നോക്കിമിനുക്കി-
കതിരോന്‍ ഇന്നിന്റെ യാത്ര തുടങ്ങി.
 
വാരിജവദനം തരലിളിതയായ് നിന്നീ-
പുലരിതന്‍ പാലൊളി ഉള്ളില്‍ വിളങ്ങി

9 comments:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍, വരവിനും അഭിപ്രയത്തിനും

      Delete
  2. വരികളില്‍ മനോഹരമായ ഒരു പുലരി.. പക്ഷെ, ഇപ്പോള്‍ എങ്ങും കാണാനേയില്ല..

    ReplyDelete
    Replies
    1. നല്ല കാഴചകള്‍ തന്നെ പുലരിയി നിറയട്ടെ എന്നും നമുക്കു പ്രാര്‍ത്ഥിക്കാം
      അഭിപ്രായം അറിയിച്ചതിനും നന്ദി

      Delete
  3. ഗാനം കൊള്ളാം, വായിയ്ക്കാന്‍ സുഖമുണ്ട്. പക്ഷെ തെറ്റുകളുണ്ട്

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിനും നന്ദി അജിത്തേട്ടാ..! തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാലും..

      Delete
  4. വളരെ നന്ദി സര്‍, വരവിനും അഭിപ്രയത്തിനും

    ReplyDelete
  5. ലളിതം, സുന്ദരം...കവിതകള്‍...മുന്തിരി മണികള്‍ പോലെ സ്വാദിഷ്ടം..
    ഭാവുകങ്ങള്‍...

    ReplyDelete