സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday 4 September 2012

ചാലയുടെ വെമ്പല്‍

ചക്രവാകം എത്തിടുമ്പോള്‍
ചത്തിടുന്ന ചിന്തകള്‍
കെട്ടണഞ്ഞീ  ജീവനങ്ങള്‍
 അഗ്നിരേവടത്തിന്‍ കൈകളാല്‍

ചുഴലിയെത്തി തുള്ളിയാടി-
അഗ്നിമാലയണിഞ്ഞതാല്‍
കറുത്തവണ്ടി ചുമലെടുത്ത-
വാതകേതു ഛിന്നമായ്

രാത്രീകരന്‍ വന്നെത്തിയെങ്ങൊ-
രാത്രിക്കു തീക്കൂട്ടുവച്ചിടാന്‍
ആരും തണുത്തു വിറച്ചില്ലെങ്കിലും
തീതുപ്പുടിന്നരാത്രിയായ്

പൊട്ടിത്തെറി, അലര്‍ച്ച, മുഴക്കങ്ങള്‍
അറുത്തിട്ടു പഞ്ചഭൂതപ്രതിമകളെ-
ഗ്രസിച്ചുല്ലസിച്ചാടി തിമിര്‍ത്തൂയീ-
പഞ്ചഭൂതങ്ങളില്‍ പ്രഥമന്‍

ഒളിയുദ്ധം നടന്ന രണഭൂമിയില്‍
കഴുകന്‍ കണ്ണുകള്‍ പരക്കുന്നു
കരച്ചിലിന്‍ ധ്വനിമുഴക്കം -
നിറഞ്ഞു കറുത്തു- ഈ ചാല
 
വെന്തുരികിയ അരുമകളും
പാതിയില്‍ നിലച്ചജീവനുകളും
ശേഷിപ്പതു ദുരന്തമുദ്രണമായ്

പ്രാര്‍ഥനാമൃതം ചൊരിഞ്ഞിടാം
നമുക്കീ മണ്ണില്‍ കൈകോര്‍ത്തിടാം
പുല്‍ക്കൊടിയിനിയും തളിര്‍ക്കട്ടീ മണ്ണില്‍..
പുല്‍ക്കൊടിയിനിയും തളിര്‍ക്കട്ടീ മണ്ണില്‍..

4 comments:

  1. പ്രാര്‍ഥനാമൃതം ചൊരിഞ്ഞിടാം
    നമുക്കീ മണ്ണില്‍ കൈകോര്‍ത്തിടാം
    പുല്‍ക്കൊടിയിനിയും തളിര്‍ക്കട്ടീ മണ്ണില്‍..

    നല്ല വരികള്‍.

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായത്തിനും നന്ദി.. വീണ്ടും വരിക...

      Delete
  2. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു ചാലയിലെ ദുരന്തം!
    "പ്രാര്‍ഥനാമൃതം ചൊരിഞ്ഞിടാം
    നമുക്കീ മണ്ണില്‍ കൈകോര്‍ത്തിടാം
    പുല്‍ക്കൊടിയിനിയും തളിര്‍ക്കട്ടീ മണ്ണില്‍..
    പുല്‍ക്കൊടിയിനിയും തളിര്‍ക്കട്ടീ മണ്ണില്‍..""'"

    ReplyDelete
    Replies
    1. വന്നതിനും അഭുപ്രായതിനും നന്ദി സര്‍..

      Delete