സ്വാഗതം!!
എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!
Saturday, 20 July 2013
Tuesday, 16 July 2013
ഇടവഴികളിലൂടെ..
നീയൊരു ഇര, ദൂരയൊരു കര
വെയിലൊളി മായുകയോനിന്റെ ചിരിയൊളി മറയുകയൊ
വെണ്ണിലത്താലങ്ങളില്ല ,മണ്‍ചിരാതുമില്ല
ഈ ഇടവഴിയൊഴുകുകയാം ഭയകണംതൂവി !
മാംസഭോജി ദംക്ഷ്ട്ര രാകിമൂര്‍ച്ചകൂട്ടിന്നു
ഇവിടെ നീ തനിച്ചാവുന്നു
ഭക്ഷണമാവുന്നു
ഇരുതല വാളായ് ഈ ഇടവഴിയെന്നും
കനല്‍ക്കണം ബാക്കിപത്രം
നീറിത്തിളങ്ങി തെളിഞ്ഞു നില്‍ക്കുന്നു
എല്ലം ഈ ഇടവഴി സാക്ഷി.
ഇരുതല വാളായ് ഈ ഇടവഴിയെന്നും
കനല്‍ക്കണം ബാക്കിപത്രം
നീറിത്തിളങ്ങി തെളിഞ്ഞു നില്‍ക്കുന്നു
എല്ലം ഈ ഇടവഴി സാക്ഷി.
Wednesday, 10 July 2013
മഴയുടെ ലാളനമോടേ..
ഇന്നിനിയോർമ്മകൾ ഓമനിക്കും മഴയുടെ ലാളനമോടേ..
ഇന്നിനിയോർമ്മകൾ ഓമനിക്കും
മഴയുടെ ലാളനമോടേ..
ഇടവഴി പറയും കഥകളിലൂടെ
നീയെന്റെ ചാരത്തണഞ്ഞൂ..
പിന്നിലെ മൌനമായ് പാടി..
പുലർമഞ്ഞു വീഴുന്ന പടിവാതിലിൽ
പൂത്ത, പ്രണയവസന്തം നീ..
അലയുന്ന കാറ്റിന്റെ ഉടയാടയായ് വന്നു-
എന്നെ പൊതിഞ്ഞങ്ങു നീ..
പിന്നെ, എന്തോ പറഞ്ഞങ്ങു പോയ്..
മൂകമായ് മൂളുന്ന മനസിന്റെ പാട്ടിൽ
നിറയുന്ന രാഗമായ് നീ..
കണ്ണിലെ കനവുകൾ കാവലായ് നിൽക്കെ
ദൂരേക്കു പോകയായ് നീ..
പിന്നെ, നിനവിന്റെ ബാഷ്പമായ് ഞാൻ..
ചിത്രം : ഗൂഗിള്‍
[ഗാനശാഖ ]Sunday, 16 June 2013
മിഴിയിലെ കവിത
മിഴിയില്‍ നിറയും കവിതേ..
എന്റെ മഴയായ് തുളുമ്പും കവിതേ..സ്വപ്നം വിരിയിച്ച കവിതേ..
കണ്ണില്‍ താളം ഉതിര്‍ക്കുന്ന കവിതേ..
ഈമഹാഗീതികളെല്ലാം ഒളിപ്പിച്ചു
മൗനം ചൊരിയുന്ന കവിതേ..
ചേമ്പിലത്താളിലെ തുള്ളിപോല്‍
പ്രണയം ഒഴുക്കിയ കവിതേ..
ദുഃഖങ്ങളത്രയുമെല്ലാം തൂവിക്കളഞ്ഞു-
പുഴയായ് ഒഴുകിയ കവിതേ..
മനമൊരു പമ്പരമാകുമ്പൊളൊക്കയും
മാനസിയായ് വരും കവിതേ..
കണ്ണിലെ കാണാവിളക്കായെന്നും
ചിരിതൂകി നിന്നൊരു കവിതേ..
എന്നിലെ എന്നെനീ ഞാനാക്കിമാറ്റിയ
ഐശ്വര്യ ദേവതേ.. എന്റെ കവിതേ..
Saturday, 8 June 2013
പ്രണയം പകർന്നവളെ
പ്രണയം പകർന്നവളെ..
എന്റെ പ്രണയം കവർന്നവളെ..
ചിറകുള്ള സ്വപ്നം നിദ്രാതടത്തിൽ
നീന്തിടും അരയന്നമായ്..
നീന്തിടും അരയന്നമായ് ..
പൂമുഖംവിരിയുന്ന സന്ധ്യയിൽ
ദീപം വിളങ്ങുന്നപോലേ..
മിഥുനം പൂത്തയുഗത്തിലെ
വരവേണിയായഴകോടേ..
നിലാവിന്റെ തീരം ചൊടിയിൽ
വിരിച്ചെന്റെ കരപടം തേടിനിന്നൂ..
നീയെന്റെ ഉൾത്തടം കുളിരാൽപൊതിഞ്ഞൂ..
കരിയിലക്കാറ്റിലിളകുന്ന വാർമുടി
എൻനേർക്കുനീളെ പറന്നൂ..
ഈ ജന്മതീരത്തു നീകാത്തു നിന്നപോൽ
മറ്റാരുമില്ലഭൂവിൽ .
നിന്റെ പ്രണയതീരം പുല്കിയി-
ത്തിരയായ് പുണരുന്നു ഞാനും
Tuesday, 21 May 2013
പുനർജനി
തുടക്കം തിരയാനെനിക്കിന്നു കാലമായ്
ഓർമ്മതൻ പൊരുളിന്റെ ചുരുളഴിച്ചീടുവാൻ
എത്രകാതം നടക്കും,
ഞാൻ എത്ര കാതം നടക്കും
വരണ്ട വാർദ്ധക്യ ശകലങ്ങലപ്പോഴും
ഓർമ്മച്ചെപ്പ് തുറക്കുവാൻ തുടിക്കുന്നു
നരമൂടിയ ഇങ്ങേത്തലക്കും കാലിനു-
മിപ്പുറം ബലക്ഷയത്തണ്ടായ് ശയിക്കുന്നു
വാനപ്രസ്ഥച്ചിതലുകൾ തീർത്ത മണ്‍കൂനയില-
ടിഞ്ഞിരുന്നൂ വാല്മീകി പ്രകൃതം
സ്മിതപൂരിതം പിന്നെയോർത്താലതു
ക്ലേശം ചുമന്നു തീർത്ത വികൃതം
യൗവ്വനത്തുരത്തുകൾ ചുഴിയാൽ ചുറ്റി -
ക്കറങ്ങി, നീർബിന്ദുവിലൊടുങ്ങവെ
ഹൃദയം ശോണിതം,പ്രണയക്കറയിൽ
അർദ്ധനഗ്നാംഗന നടനമാടിയനാൾ
ബാല്യകൗമാരം കോമരംതുള്ളി പടവാ-
ളെടുത്തു ഛിഹ്നം വിളിച്ചു
ആത്മസംഘർഷച്ചെരുവുകൾ മതിലുകൾ-
ക്കപ്പുറം വച്ചുറങ്ങിയ ബാല്യം
ഇതിനെല്ലാമപ്പുറമാവാം തുടക്കവു-
മൊടുക്കവുമായ ഉദ്ബിന്ദുവിൻ കരം
അവിടെക്കാണെൻ യാത്ര, റാന്തൽ
വിളക്കിൻ തിരിയണഞ്ഞ നിമിഷത്തിലേക്ക്
Friday, 12 April 2013
വേനല്‍
Labels:
munthirimanikal,
rajeev elanthoor,
venal
Location:
Elanthoor, Kerala, India
Tuesday, 26 March 2013
പ്രണയപുഷ്പം
എന്റെ പ്രണയപുഷ്പം വാടിക്കരിഞ്ഞുപോയ്
കുണ്ഡത്തിൻ ആഴങ്ങളിൽ
ഒറ്റദിക്കോരം വളർന്നൊരു പൂവിന്റെ
എട്ടുദിക്കെല്ലം കവർന്നൊരു വണ്ടുനീ
ഇളകും ഇതളുകൾ ക്ഷയിച്ചു ചടഞ്ഞു
പ്രാപ്യമല്ലീസ്നേഹഗന്ധ,മെന്നോതിനീ
അതാര്യമായിന്നശേഷഭൂവിൽ എന്നും-
മയങ്ങി,യേകത്വമേറ്റുകിടക്കാം
ഓർമ്മകൾ പൂക്കുമായിരിക്കും സിരകളിൽ
നിന്റെ ഗ്രീഷ്മം പതിയാത്ത സൂനമായ്
പിൻവിളിയില്ലാതെയറ്റുവീഴുന്നിതാ
വിശുദ്ധിപ്രണയ കപടപുഷ്പം
ഗന്ധമറിഞ്ഞവരൊക്കെയും കണ്ടാൽ
തത്ത്വം പറഞ്ഞങ്ങു മാറിനില്കും
ചിത്രം : ഗൂഗിള്‍
Saturday, 16 March 2013
പെയ്തൊഴിഞ്ഞൊരോർമ്മയിൽ
കോളേജിനെ വെർപിരിഞ്ഞു പോവുകയാണ്. ക്ലാസ് മുറികളും നീളൻ ഇടനാഴികളും കളിനേരങ്ങനളും സൌഹൃദങ്ങളും പ്രണയവും പിന്നിൽ വെടിഞ്ഞു ആ പടിവാതിലിൽ കടക്കുമ്പോൾ മനസ് പറയുന്നതെനന്തായിരിക്കും -
പെയ്തൊഴിഞ്ഞൊ--
രോർമ്മയിൽ
പൂവിടും വസന്തമായ്
തളിരിലം ചില്ലയിൽ
പാറിടും ശലഭം നാം
ഹൃദയമൊന്നു പാടുവാൻ
മിഴികളൊന്നു കാണുവാൻ
കത്തിരിപ്പില്ലീവഴിയിൽ
കാലമോ കടന്നുപോയ്
തണലുവീശി നിന്നപോൽ
കൈകൾകോർത്തു നിന്നു നാം
നെഞ്ചിലുള്ളൊരു സ്നേഹമെല്ലാം
നിനവിലൂടൊഴുകിടാം
ചിത്രം : ഗൂഗിള്‍
[ഗാനശാഖ ]
Saturday, 9 March 2013
വീര്യം കെടുത്താത്ത പോരാളി
ജീവനൂറ്റം വരെ ജ്വലിക്കുന്നു രക്തം
അമ്മേ, നിനക്കായ് പൊടിയുന്നീ രക്തം
അടരുന്ന കണ്ണീരിനറ്റം വരെ
കത്തിപ്പടരുന്നീ മാതൃസ്നേഹം
സ്മരണതന്‍ വേരുകള്‍ ആഴ്ന്നിറങ്ങുമ്പോഴും
പുണ്യസ്മരണയായ് നിന്ന ജനനി
കുമ്പിട്ടുനിന്നെന്‍ ശിരസ്സെങ്കിലും
വീര്യം കെടുത്താത്ത പോരാളി ഞാന്‍
സൃഷ്ടിയില്‍ പൂവിട്ടീ ധരണിയില്‍ വാര്‍ത്തൊരു
ചെന്താരകമാണെന്‍ മനസ്സ്
മതമല്ല,സ്നേഹം വളര്‍ത്തിയ മണ്ണിന്‍റെ-
കാവലായ് മാറിയ സൂര്യനും ഞാന്‍
മറുവാക്കുമിണ്ടാതെ നന്ദിയോതുന്നു ഞാന്‍
എല്ലാവരെയും നമസ്കരിക്കുന്നു ഞാന്‍
കാഹളം മുഴങ്ങുന്നെങ്കിലും നാടിന്‍റെ-
ത്രാണനം പേറുവാനയില്ലെനിക്കും
അമ്മയോടിന്നു ഞാന്‍ മാപ്പുചൊല്ലുന്നു
നിങ്ങളോടിന്നു ഞാന്‍ മാപ്പുചൊല്ലുന്നു
കുമ്പിട്ടുനിന്നെന്‍ ശിരസ്സെങ്കിലും
വീര്യം കെടുത്താത്ത പോരാളി ഞാന്‍
ചിത്രം : ഗൂഗിള്‍
Subscribe to:
Posts (Atom)






.jpg)
