ജീവനൂറ്റം വരെ ജ്വലിക്കുന്നു രക്തം
അമ്മേ, നിനക്കായ് പൊടിയുന്നീ രക്തം
അടരുന്ന കണ്ണീരിനറ്റം വരെ
കത്തിപ്പടരുന്നീ മാതൃസ്നേഹം
സ്മരണതന്‍ വേരുകള്‍ ആഴ്ന്നിറങ്ങുമ്പോഴും
പുണ്യസ്മരണയായ് നിന്ന ജനനി
കുമ്പിട്ടുനിന്നെന്‍ ശിരസ്സെങ്കിലും
വീര്യം കെടുത്താത്ത പോരാളി ഞാന്‍
സൃഷ്ടിയില്‍ പൂവിട്ടീ ധരണിയില്‍ വാര്‍ത്തൊരു
ചെന്താരകമാണെന്‍ മനസ്സ്
മതമല്ല,സ്നേഹം വളര്‍ത്തിയ മണ്ണിന്‍റെ-
കാവലായ് മാറിയ സൂര്യനും ഞാന്‍
മറുവാക്കുമിണ്ടാതെ നന്ദിയോതുന്നു ഞാന്‍
എല്ലാവരെയും നമസ്കരിക്കുന്നു ഞാന്‍
കാഹളം മുഴങ്ങുന്നെങ്കിലും നാടിന്‍റെ-
ത്രാണനം പേറുവാനയില്ലെനിക്കും
അമ്മയോടിന്നു ഞാന്‍ മാപ്പുചൊല്ലുന്നു
നിങ്ങളോടിന്നു ഞാന്‍ മാപ്പുചൊല്ലുന്നു
കുമ്പിട്ടുനിന്നെന്‍ ശിരസ്സെങ്കിലും
വീര്യം കെടുത്താത്ത പോരാളി ഞാന്‍
ചിത്രം : ഗൂഗിള്‍