എന്റെ മാത്രമായ് ഓര്‍ത്തുവച്ചൊരീ
മുഖപ്രസാദമഴകെ എന്‍ മലരെ
ഇഷ്ട്മാണെങ്കിലും സഖീ ഞാനിതുവരെ-
യൊന്നുമോതീല്ല ചെമ്മെ
ഓരൊ പുലരിയും ജനിച്ചു നിന്നെക്കാണുവാന്‍
വെയില്‍നാളമണയുമ്പോളും നിറഞ്ഞൊരീ
പുഞ്ചിരിയുമായ് ഞാന്‍ ചാരവെ
നിറഞ്ഞുനിന്നീ വിണ്‍മുഖവുമോരൊ കനവിലും
വഴിയരികില്‍ നീ നടക്കും പാതയോരത്തു
കാത്തിരുന്നു നിന്നോടെന്തൊ ഓതുവാനായ്
എന്നിട്ടും പറയാന്‍ കഴിഞ്ഞില്ലെന്‍
വാക്കുകള്‍ മറനീക്കി വന്നീല്ലാ
കടന്നുപോയോരൊ ദിനങ്ങളും,നിന്നെ-
ധ്യാനിച്ച സമാന്തര രേണുവായ്
അറിഞ്ഞിരിക്കുമോ നീയെന്നുള്ളില്‍
അലയടിക്കും തിരപോലെയുള്ളൊരീ പ്രണയനൊമ്പരം
നീയറിയാതെ നിന്നെയറിയാന്‍ ശ്രമിച്ചൊരീ സ്നേഹം
കാറ്ററിയാതെ മഴയറിയാതെ വെയിലറിയാതെ
കാത്തുവച്ചൊരീ സ്നേഹം
എന്നുമെന്റെയീ സ്വകാര്യസ്വത്തല്ലയോ..
മുഖപ്രസാദമഴകെ എന്‍ മലരെ
ഇഷ്ട്മാണെങ്കിലും സഖീ ഞാനിതുവരെ-
യൊന്നുമോതീല്ല ചെമ്മെ
ഓരൊ പുലരിയും ജനിച്ചു നിന്നെക്കാണുവാന്‍
വെയില്‍നാളമണയുമ്പോളും നിറഞ്ഞൊരീ
പുഞ്ചിരിയുമായ് ഞാന്‍ ചാരവെ
നിറഞ്ഞുനിന്നീ വിണ്‍മുഖവുമോരൊ കനവിലും
വഴിയരികില്‍ നീ നടക്കും പാതയോരത്തു
കാത്തിരുന്നു നിന്നോടെന്തൊ ഓതുവാനായ്
എന്നിട്ടും പറയാന്‍ കഴിഞ്ഞില്ലെന്‍
വാക്കുകള്‍ മറനീക്കി വന്നീല്ലാ
കടന്നുപോയോരൊ ദിനങ്ങളും,നിന്നെ-
ധ്യാനിച്ച സമാന്തര രേണുവായ്
അറിഞ്ഞിരിക്കുമോ നീയെന്നുള്ളില്‍
അലയടിക്കും തിരപോലെയുള്ളൊരീ പ്രണയനൊമ്പരം
നീയറിയാതെ നിന്നെയറിയാന്‍ ശ്രമിച്ചൊരീ സ്നേഹം
കാറ്ററിയാതെ മഴയറിയാതെ വെയിലറിയാതെ
കാത്തുവച്ചൊരീ സ്നേഹം
എന്നുമെന്റെയീ സ്വകാര്യസ്വത്തല്ലയോ..
Nice..
ReplyDelete