തണലെന്ന വിരിമാറില്‍ ചായുവാനായ്
നടുവൊത്ത ചില്ലയില്‍ ഊഞ്ഞല്‍ കെട്ടാന്‍
കിളികള്‍ക്കു കൂട്ടായ് മാറുവാനായ്
തളിരോടെ ഞാന്‍ ഒരു മരവുംവച്ചു
വളര്‍ന്നു ഞാന്‍ അറിയാതെ നിന്നോടൊപ്പം
പടര്‍ന്നു നിന്‍ തണലുമെന്‍ മണിമുറ്റത്ത്
തുള്ളിക്കളിച്ചു എന്‍ പിള്ളകളവിടെ-
നീതന്ന മാമ്പഴവുമാസ്വദിപ്പൂ
എന്‍ പ്രിയതമയൊന്നുമെ സ്നേഹിച്ചുപോയ് നിന്നെ-
പ്പരിപാലിച്ചു വളര്‍ത്തിയൊരരുമയായ്
രാത്രിയിലാകവെ മാമ്പൂമണം പുതച്ചു-
ഞാനെന്‍ പത്നിയെപ്പുണര്‍ന്നുപോയ്
കയ്യിലൊരു വടിവന്നുചേരവെയെന്‍-
മുടിയാകെ വെള്ള പുതക്കുംബോളും
നീയും നിന്‍ തണലും എനിക്കാശ്വാസമായ്
എനിക്കൊരു മധുരനൊംബരക്കാറ്റായ്
മരണക്കിടക്കയില്‍ഞാന്‍ മെല്ലെ കണ്‍തുറന്നു-
നോക്കുമ്പോളും നീ വീശിക്കൊണ്ടിരിക്കുന്നു
അങ്കലാപ്പായെന്‍ മനമിതോര്‍ത്തു
എനിക്കൊപ്പമിന്നു ചിതക്കായ് ബലിയാകുന്നതു നീയൊ...!!!!
നടുവൊത്ത ചില്ലയില്‍ ഊഞ്ഞല്‍ കെട്ടാന്‍
കിളികള്‍ക്കു കൂട്ടായ് മാറുവാനായ്
തളിരോടെ ഞാന്‍ ഒരു മരവുംവച്ചു
വളര്‍ന്നു ഞാന്‍ അറിയാതെ നിന്നോടൊപ്പം
പടര്‍ന്നു നിന്‍ തണലുമെന്‍ മണിമുറ്റത്ത്
തുള്ളിക്കളിച്ചു എന്‍ പിള്ളകളവിടെ-
നീതന്ന മാമ്പഴവുമാസ്വദിപ്പൂ
എന്‍ പ്രിയതമയൊന്നുമെ സ്നേഹിച്ചുപോയ് നിന്നെ-
പ്പരിപാലിച്ചു വളര്‍ത്തിയൊരരുമയായ്
രാത്രിയിലാകവെ മാമ്പൂമണം പുതച്ചു-
ഞാനെന്‍ പത്നിയെപ്പുണര്‍ന്നുപോയ്
കയ്യിലൊരു വടിവന്നുചേരവെയെന്‍-
മുടിയാകെ വെള്ള പുതക്കുംബോളും
നീയും നിന്‍ തണലും എനിക്കാശ്വാസമായ്
എനിക്കൊരു മധുരനൊംബരക്കാറ്റായ്
മരണക്കിടക്കയില്‍ഞാന്‍ മെല്ലെ കണ്‍തുറന്നു-
നോക്കുമ്പോളും നീ വീശിക്കൊണ്ടിരിക്കുന്നു
അങ്കലാപ്പായെന്‍ മനമിതോര്‍ത്തു
എനിക്കൊപ്പമിന്നു ചിതക്കായ് ബലിയാകുന്നതു നീയൊ...!!!!
Nalla varikal.
ReplyDelete