
ഒന്നായി വാഴ്ത്തിടുന്നു പഞ്ചാനനെ
അഞ്ചിതൾ പൂവുപോലിന്നെന്നിലോ
അൻപോട് ശ്രീ വിളങ്ങി നിൽക്കണേ
പഞ്ചഭൂതസന്നിവേശ ബ്രഹ്മരൂപമേ
ഏകചിന്തയോടെയിന്ന് വർത്തിചെയ്തിടാം
നിത്യസുന്ദരപ്രപഞ്ച പുണ്യസൃഷ്ടാ
സത്യരൂപമായിന്നു പൂജചെയ്തിടാം
ചിന്മയാനന്ദഹേതു സർവ്വപാലകാ
ലോകനന്മസുഖമൊരുക്കി വാഴ്‌വൊരുക്കണേ
പഞ്ചവേദനാഥനാം ഗുരുപ്രപഞ്ചമേ
അഞ്ചുകർമമേകമായ് കോർത്തിണക്കണേ
No comments:
Post a Comment