മനസില്‍ വിരിയുന്ന
മലരാണീ പൊന്നോണം..
പൊന്നോണം..
കനവില്‍ നിറയുന്ന
കഥയാണീ പൊന്നോണം..
പൊന്നോണം
അഴലുകള്‍ മാറ്റുന്ന പുതുനിലവായ്..
അരികിലെത്തീയെന്‍ പൊന്നോണം..
അരികിലെത്തീയെന്‍ തിരുവോണം.
പൊന്നോണം.... (മനസ്സിൽ)
ചിങ്ങമൊരുങ്ങി ചിരിതൂവീ
തുമ്പികളാകെ പാറുമ്പോൾ
ഓണം വരവായ് ......ആ...ആ..
ഓണം വരവായ്.. ഉണരും മനമായ്
പൂക്കളൊരുക്കും.. മുറ്റമൊരുങ്ങും..
നിനവിന്നോരം തഴുകി..
പൂക്കളൊരുക്കും.. മുറ്റമൊരുങ്ങും..
നിനവിന്നോരം തഴുകി..തഴുകീ... (മനസിൽ..)
പാലോളിപോലെ ലാവുണർന്നു
വഞ്ചി പാട്ടിൻ ശീലുണർന്നു
ഓണം നിറമായ്..... ആ.. ആ..
ഓണം നിറമായ്.. ബാല്യം കനിവായ്..
ഊഞ്ഞലിലാടാം.. പലകളികൂടാം..
മോദം വരുമൊരു നേരം..
ഊഞ്ഞലിലാടാം.. പലകളികൂടാം..
മോദം വരുമൊരു നേരം.. നേരം...(മനസിൽ.. )
x
നല്ല ഗാനം
ReplyDeleteആശംസകള്‍