ഒരു ദേശത്തൊരുപാട് പൂക്കൾ
ഒരേ നിറത്താൽ
ഒരുപോലെ വിരിഞ്ഞിവർ
ഒരുപോലെ മണം പരത്തിയവർ
ഒരേ തേൻ രുചി പകരുന്നവർ..
കാറ്റത്താടി മറ്റുദേശത്തെ
വിലാസിനികളാം പൂക്കളെ നോക്കിനിന്നു,
ഇങ്ങനെയെങ്കിലും;
ഇവരോ പരസ്‌പരം ശത്രുക്കളത്രേ..
മുള്ളുകൾ പടവാളായ് വീശി നടന്നവർ
പുറമെ കണ്ടാൽ സുന്ദരം..
തമ്മിൽ തമ്മിൽ പോരും...
യുദ്ധം നിത്യം.. നശിച്ചൊരു
ദേശത്തു എങ്ങനെ വാഴും...
ചിന്തകൾ വിതറിയ ദേശം തേടി
പലായനമായവർ
അവിടെ വിരിയാം മറ്റൊരു
പൂവായ്.. ഉള്ളിൽ രക്തം
മണക്കുന്ന പൂവായ്...
ദേശ ദേശാന്തരങ്ങളിൽ
ചിതറുന്ന പൂക്കളായ്.. [16/4/2018]
ആശംസകള്‍
ReplyDelete