
കരയാകെ തപ്പുതാളം
ഈ കരയാകെ തപ്പുതാളം
കൈതൊഴുന്നേന്‍ ദേവി
അടിയനീ മുന്നില്‍
തുള്ളിയുറഞ്ഞൊരു കോലമായ്
കാവുണരുന്നൂ ചൂട്ടുകത്തുന്നൂ
കാപ്പൊലിയാല്‌ക്കളം കടയുന്നു
ദാരികനിഗ്രഹം പൂര്‍ണാര്‍ത്ഥം ദേവി
പടയണിരൂപേണ സമര്‍പ്പയാമീ
സ്തുതിപ്പാട്ടും തുടികൊട്ടും ദേവി
അരങ്ങില്‍നിന്നിട വാഴ്ത്തിനാലേന്‍
രാത്രിമുറിച്ചിട്ടുദിച്ചൊരു മേളം
കണ്‍പാര്‍ത്തിന്നിഹം പൂരിതമായ്
മംഗളരൂപിണി കല്യാണമൂര്‍ത്തി
ഭൈരവിയായ് കളം നിറഞ്ഞീടുക
അടവിയടുത്താല്‍ മനസ്സിന്നുനീറ്റല്‍
അടുത്തൊരാണ്ടിന്‍ കാത്തിരുപ്പാല്‍
ചിത്രം കടപ്പാട് : സീനായ് സ്റ്റുഡിയൊ, ഇലന്തൂര്‍