തുള്ളിക്കളിക്കും തുമ്പികളെല്ലാം
വമ്പോടു ചേര്‍ന്നെന്നരികിലെത്തി.
ആഷാഢമാസത്തില്‍ ആരാമമാകെ-
ഇഷ്ടം കൊതിച്ചിട്ടുരുമ്മിനിന്നൂ..
പാതികൂമ്പിയാ പൂമൊട്ടുകള്‍ക്കും..
ഒളികണ്ണെറിയാന്‍ കൊതിയായി നില്കെ..
പൂത്തുമ്പിയെ നീ..പൂത്തുമ്പിയെ നീ..
ചുറ്റിപ്പറന്നു നടക്കുക..
ഇത്തിരിത്തെന്നലോടിക്കളിക്കുന്നു
മൂവന്തിയില്‍ മൂളിപ്പാട്ടുകള്‍ പാടി പറക്കുക
ഇലകളൊ കുമ്പിട്ടൊതുങ്ങിനിന്നിങ്ങനെ-
ഈ വഴിയൊന്നങ്ങു വന്നീടുവാന്‍..
അഴകോടിനിയിന്നു മിഴിയോരം ചേര്‍ന്നു-
അകലേക്ക് പോകല്ലേ തുമ്പികളെ
പുഷ്പം ചൊരിഞ്ഞൊരാ പുഞ്ചിരി കണ്ടിട്ടും
ദൂരേക്കു പോകല്ലേ തുമ്പികളെ ..
[ബാലസാഹിത്യം]
ചിത്രം കടപ്പാട് : ഗൂഗിള്‍
