നിറഞ്ഞു നില്‍ക്കും സപ്താത്ഭുതങ്ങളുള്ളൊരീ
പാരില്‍,എനിക്കേറ്റവും അത്ഭുതമെന്‍ വീടു തന്നെ!
എനിക്കേറ്റവും പ്രിയമായൊരീയിടം
എനിക്കേറ്റവും പ്രിയമായൊരീയിടം
ഇന്നീ വാനിന്നു കീഴില്‍ വേറെയില്ല!
കിഴക്കിനു പാറാവു നില്‍കുന്ന മാവിന്നു-
ആദ്യസൂര്യകിരണമണിഞ്ഞു നില്‍പ്പൂ..
പ്രഭാതസന്ധ്യയിലൊരു തിരികൊളുത്തിയമ്മ-
യാ ദിനത്തിനൊരു തൊടുകുറിയണിയിച്ചു.
ആ നറുവിളക്കെന്നയുമുണര്‍ത്തി
പിന്നേവരുമുണര്‍ന്നെന്‍ വീടുമുണര്‍ന്നു.
അങ്കണമലങ്കരിച്ചു നില്‍കുന്നി ഉദ്യാനവൃന്ദങ്ങളൊ-
ചുവരിന്നുമ്മ കൊടുത്തുനില്‍ക്കുന്നിതാ!
അവയോരോന്നും പരസ്പരം- രഹസ്യ-
കുശലങ്ങളോതി നില്‍ക്കുന്നിതാ
മധുരാരവങ്ങളുയര്‍ത്തി കിളിക്കൊഞ്ചലും,
തുഷാരബിന്ദുക്കള്‍ പൊഴിഞ്ഞൊരി പുല്‍ചെടികളും,
വാക്കിനൊരു മറുവാക്കു ചൊല്ലുന്ന കളിത്തത്തയും,
ക്ഷീണം സടകുടഞ്ഞു കളഞ്ഞൊരി അരുമകൗലേയവും,
തൊഴുത്തില്‍ ക്ഷീരം ചുരത്തിനില്‍ക്കുന്ന ശൃംഗിണിയു-
മെല്ലാംമെന്‍ മധുരഭവനത്തിന്‍ മനോജ്മമല്ലൊ
അഞ്ചു പടിയുള്ളരീ പടിക്കെട്ടും പിന്നെ-
യുണ്ടൊരി നടവഴിയും ചേര്‍ന്നെന്‍ മുറ്റമൊരുക്കി-
യാ മണീമുറ്റത്തുള്ളൊരാ ചെന്തെങ്ങിലെന്തു കരിക്കു-
കുലകള്‍ തിങ്ങി നില്‍ക്കുന്നിതാ,
തൊടിയിലെ പ്ലാവും മറ്റു തരുക്കളുമൊരു-
തണല്‍പ്പന്തലൊരുക്കി നില്‍ക്കുന്നിതാ
തണ്ണീര്‍ക്കുടമായൊരി മുറ്റത്തെ ചെപ്പിലെ-
ത്തുള്ളികള്‍ ഓളങ്ങളുണ്ടാക്കിക്കളിച്ചുടുന്നു
തിരുസന്ധ്യയടുത്താലോ തിരു നിലവിള-
ക്കേന്തിനില്‍ക്കുമെന്‍ കുഞ്ഞുപെങ്ങളും
തൊഴുകയ്യാലെ നില്‍കുമെന്നനുജനുംഞാനും
പിന്നെയുതിരുന്നു ഏവൊരുമൊത്തുള്ള നാമജപങ്ങളും
വാദ്യഘോഷങ്ങളില്ലാതെ ശാന്തമായ് ചിരിക്കുന്നെന്‍ വീട്,
അമ്മയുമച്ഛ്നും സ്നേഹം ചൊരിഞ്ഞിടുമീ സ്നേഹ-
ഗൃഹത്തിലോണം വിരുന്നെത്തും പൂക്കളമൊരുക്കീ,
സദ്യയൊരുക്കീ ഓരൊ ദിവസവും
ഇന്നെനിക്കേറ്റവും പ്രിയമായൊരീയിടം
തിരുസന്ധ്യയടുത്താലോ തിരു നിലവിള-
ReplyDeleteക്കേന്തിനില്‍ക്കുമെന്‍ കുഞ്ഞുപെങ്ങളും
തൊഴുകയ്യാലെ നില്‍കുമെന്നനുജനുംഞാനും
പിന്നെയുതിരുന്നു ഏവൊരുമൊത്തുള്ള നാമജപങ്ങളും
-N