മണിനാലായിന്നീ വിദ്യാലയമങ്കണ-
മൊഴിഞ്ഞിടാം,എന്‍ മകളും തിരിച്ചിടാം
പൂമ്പാറ്റച്ചിറകുള്ള എന്‍ മലരിന്മലരെ
നിന്‍ വരവും കാത്തിരിപ്പൂ ഞാന്‍
കാണുന്നു നിന്നെ ഉള്‍ക്കണ്ണാലൊരു കുളിരു-
കോരി, ഈ നിറഭേതങ്ങള്‍ക്കപ്പുറം
വര്‍ഷമേഘത്തോടു മെല്ലെയരുളിയീ-
ഭൂമിതന്‍ വാടിയിപ്പോള്‍ നനച്ചിടല്ലെ
സ്വര്‍ണ്ണകിരണമേ നിന്‍ നിര്‍മലതമാത്ര-
മെന്‍ അഴകിന്‍ തളിരില്‍ ചൊരിയേണമെ
ഇളംതെന്നലെ നീയിന്നെന്‍ മകള്‍ക്കു-
ഇളംകുളിരേകി കൂടെവരേണമെ
മാതാവിന്മതാവെയെന്‍ കുഞ്ഞിന്‍പാദങ്ങളില്‍
മുള്ളു തറച്ചിടാതെ പച്ചമെത്തവിരിച്ചിടണെ
ഗാനകോകിലമെ നിന്‍ നിലക്കാത്ത കൂജന-
മവള്‍ സംഗീതമായേറ്റുപാടിടണമെ
നാലുമണിപ്പൂവെ നീ ഉണരാറായെങ്കിലെന്‍
കണ്മണിയില്‍ പുഞ്ചിരി വിടര്‍ത്തിടുമോ
തെല്ലുമൊരു കണ്ണീര്‍ തൂകാതെയിന്നെന്‍
കടിഞ്ഞൂല്‍ മണിയെന്‍ ചാരെത്തണഞ്ഞിടണെ
കാത്തിരുക്കുന്നീ അമ്മ കണ്ണിമചിമ്മാതെയെന്‍
പൊന്നോമനയാം മകളുടെ വരവുംകാത്ത്
വേഗമണഞ്ഞിടുക പൊന്നെയിന്നെന്‍
മാതൃത്വമിവിടെയുരുകി വീഴാതെ
മൊഴിഞ്ഞിടാം,എന്‍ മകളും തിരിച്ചിടാം
പൂമ്പാറ്റച്ചിറകുള്ള എന്‍ മലരിന്മലരെ
നിന്‍ വരവും കാത്തിരിപ്പൂ ഞാന്‍
കാണുന്നു നിന്നെ ഉള്‍ക്കണ്ണാലൊരു കുളിരു-
കോരി, ഈ നിറഭേതങ്ങള്‍ക്കപ്പുറം
വര്‍ഷമേഘത്തോടു മെല്ലെയരുളിയീ-
ഭൂമിതന്‍ വാടിയിപ്പോള്‍ നനച്ചിടല്ലെ
സ്വര്‍ണ്ണകിരണമേ നിന്‍ നിര്‍മലതമാത്ര-
മെന്‍ അഴകിന്‍ തളിരില്‍ ചൊരിയേണമെ
ഇളംതെന്നലെ നീയിന്നെന്‍ മകള്‍ക്കു-
ഇളംകുളിരേകി കൂടെവരേണമെ
മാതാവിന്മതാവെയെന്‍ കുഞ്ഞിന്‍പാദങ്ങളില്‍
മുള്ളു തറച്ചിടാതെ പച്ചമെത്തവിരിച്ചിടണെ
ഗാനകോകിലമെ നിന്‍ നിലക്കാത്ത കൂജന-
മവള്‍ സംഗീതമായേറ്റുപാടിടണമെ
നാലുമണിപ്പൂവെ നീ ഉണരാറായെങ്കിലെന്‍
കണ്മണിയില്‍ പുഞ്ചിരി വിടര്‍ത്തിടുമോ
തെല്ലുമൊരു കണ്ണീര്‍ തൂകാതെയിന്നെന്‍
കടിഞ്ഞൂല്‍ മണിയെന്‍ ചാരെത്തണഞ്ഞിടണെ
കാത്തിരുക്കുന്നീ അമ്മ കണ്ണിമചിമ്മാതെയെന്‍
പൊന്നോമനയാം മകളുടെ വരവുംകാത്ത്
വേഗമണഞ്ഞിടുക പൊന്നെയിന്നെന്‍
മാതൃത്വമിവിടെയുരുകി വീഴാതെ
Nice rajeev -anup
ReplyDeleteവേഗമണഞ്ഞിടുക പൊന്നെയിന്നെന്‍
ReplyDeleteമാതൃത്വമിവിടെയുരുകി വീഴാതെ-- good