മാഞ്ഞുവോ പ്രിയമേഘമേ നീ
മഴയിലൂറി വിതുമ്പീ
ലാളനത്തിൻ നിനവുണർത്തി
തെന്നലായ് അലയുന്നു ഞാൻ.
അന്തിയാമത്തിലന്നു മാഞ്ഞുപോ-
മന്ധമാമനുരാഗവും
ഉയരുന്നുവോയെൻ മൗനരാഗവും
താരമായീ വിണ്ണിലും
നനയുന്നു ഞാനിന്നോർമയിൽ
ഈ വഴി മറന്നൊരു പാതയിൽ
ഇന്നേകനായ് ഞാൻ മാറവേ
ഉരുകി ഒഴുകിയെൻ നൊമ്പരം
അന്തരംഗത്തിലാദ്യമായ് കുറുകുന്ന
പ്രാവുകൾ മൂകമായ്
തഴുകുന്നുവോ നിൻ അലകളിൽ
പ്രണയാർദ്രമായീ തീരവും
കരളിൽ തിളങ്ങുംമുത്തുപോൽ
തെളിയുന്ന മുഖമോ ഇന്നിതാ
ഇന്നാർദ്രമായ് ഞാൻ തേടവേ
തഴുകി ഉണരുമെൻ മർമരം
മഴയിലൂറി വിതുമ്പീ
ലാളനത്തിൻ നിനവുണർത്തി
തെന്നലായ് അലയുന്നു ഞാൻ.
അന്തിയാമത്തിലന്നു മാഞ്ഞുപോ-
മന്ധമാമനുരാഗവും
ഉയരുന്നുവോയെൻ മൗനരാഗവും
താരമായീ വിണ്ണിലും
നനയുന്നു ഞാനിന്നോർമയിൽ
ഈ വഴി മറന്നൊരു പാതയിൽ
ഇന്നേകനായ് ഞാൻ മാറവേ
ഉരുകി ഒഴുകിയെൻ നൊമ്പരം
അന്തരംഗത്തിലാദ്യമായ് കുറുകുന്ന
പ്രാവുകൾ മൂകമായ്
തഴുകുന്നുവോ നിൻ അലകളിൽ
പ്രണയാർദ്രമായീ തീരവും
കരളിൽ തിളങ്ങുംമുത്തുപോൽ
തെളിയുന്ന മുഖമോ ഇന്നിതാ
ഇന്നാർദ്രമായ് ഞാൻ തേടവേ
തഴുകി ഉണരുമെൻ മർമരം
-രാജീവ് ഇലന്തൂർ
ദു:ഖഗാനം
ReplyDeleteആശ0സകൾ
Thank you Sir.
Delete