എൻ്റെ ഹൃദയത്തിലേയ്ക്കൊരു
ഇറ്റിറ്റൊഴുകുന്ന രക്തബിന്ദുക്കളെൻ
ഹൃദയത്തിലേയ്ക്കാഴ്ന്നിറങ്ങി.
നിൻ്റെ മൗനമാണതെങ്കിലാ-
സന്ധ്യകളെല്ലാം അസ്തമിയ്ക്കുന്നതെൻ
ഹൃദയത്തിലേയ്ക്കാണെന്നു,
മറന്നുപോകയോ സഖീ
കരഞ്ഞു മഴയായ് മാറാൻ
കഴിയില്ലെനിയ്ക്കീ രാത്രിയിൽ
ഹൃദയതത്തുടിപ്പു മുഴങ്ങുന്നു
ഇടിനാദമെന്നപോലെ സഖീ
നീ തനിച്ചാണെങ്കിലും നിൻ്റെ
ഗന്ധമലഞ്ഞുവരും ശലഭമാം ഓർമ്മകൾ
എന്തിനീ നീറ്റലിൽ ഒടുവിലായ്
മുറിവേറ്റുവീണീ ഹൃദയഭൂവിൽ സഖീ
കരയല്ലേ നീ.. മനോജ്ഞമാം ഹൃത്തടത്തിൽ
ഈ വിരഹതാപമെല്ലാം ഉരുകിയെൻ്റെ-
ധമനികൾ നിറയട്ടെ, ഉണർന്നിരിയ്ക്കാം
നിന്നസാന്നിധ്യമകലും വരേയും സഖീ
നിന്നസാന്നിധ്യമകലും വരേയും സഖീ
No comments:
Post a Comment