സ്വാഗതം!!
എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!
Friday, 29 December 2017
Tuesday, 3 October 2017
Monday, 10 April 2017
മഴയുടെ നിഴലുകൾ

ആത്മസംഘർഷത്തിൻ
ജലരേഖകൾ വറ്റിയൊഴിഞ്ഞു.
നീറുന്ന നെഞ്ചിലുമൊരു
നിശ്വാസകാറ്റുണ്ട്, തിലെ
ഈർപ്പവും ഉൾവലിഞ്ഞു !
ദാഹിച്ചുവലഞ്ഞൊരു നീർരേഖ
തേടിയലമുറയിടുന്ന
ഉദരശേഷിപ്പുകൾ വിണ്ടുകീറി.
കോടികളുണ്ട് മക്കളെന്നാലും
അമ്മയ്ക്കു ചുരത്തുവാൻ
ക്ഷീരകേദാരങ്ങളോ തച്ചുടച്ചു.
സർവ്വംസഹയ്ക്കൊന്നു പരിതപിച്ചു-
കരയുവാൻ കണ്ണീരില്ലീ
മിഴിത്തടാകത്തിലും!
മക്കളെ,യെൻ്റെ പച്ച ചേലയും
തീവച്ചു നശിപ്പിച്ചുവോ?
ഒടുവിലിൻ്റെ നഗ്നമേനിയും
കത്തിയെരിയുന്നു...
ഇനിയും നിനക്ക് മഴവേണമത്രേ !
"കരിഞ്ഞുണങ്ങിയ ജലബിന്ദുക്കൾ
നിൻ്റെ ശ്മശാനത്തിലെ നിഴലായ് നില്ക്കും"
Wednesday, 8 March 2017
സ്ത്രീ
തേങ്ങുമീ നോവിൻ്റെ തീരങ്ങളിൽ
തേടുമീ സ്നേഹത്തിൻ ആഴങ്ങളിൽ
വിരിയുമീ മഴവില്ലിൻ അഴകാണു നീ.
നീറുമീ ഭൂവിൻ്റെ ഉൾക്കാമ്പിനുള്ളിൽ
ജ്വലിക്കുന്ന ജ്വാലാമുഖിയാണു നീ
ഈശ്വരൻ അലിയുന്ന സത്വത്തിനുള്ളിൽ
സാകൂത ശക്തിയാം പ്രകൃതി നീയും
ആർദ്രമാം മനസ്സിൻ്റെ ശിഖരത്തിലെന്നും
ചുരത്തുന്ന പാലിൻ്റെ മധുരമോ നീ
മാതൃത്വ ഭാവത്തിൽ സ്വരരാഗധാരയിൽ
ശ്രുതിയിടും തമ്പുരു തന്ത്രിയോ നീ
നിന്നിലേ നിനവിൻ്റെ സഞ്ചാരപാതയിൽ
നീളുമീ ജീവൻ്റെ പരിണാമവും
എന്തിനീ കാലത്തിൻ കവചത്തിനുളളിൻ
വിതുമ്പിടും നാരിയായ് മാറുമോ നീ
Tuesday, 14 February 2017
അകലെയോ സഖീ
എൻ്റെ ഹൃദയത്തിലേയ്ക്കൊരു
ഇറ്റിറ്റൊഴുകുന്ന രക്തബിന്ദുക്കളെൻ
ഹൃദയത്തിലേയ്ക്കാഴ്ന്നിറങ്ങി.
നിൻ്റെ മൗനമാണതെങ്കിലാ-
സന്ധ്യകളെല്ലാം അസ്തമിയ്ക്കുന്നതെൻ
ഹൃദയത്തിലേയ്ക്കാണെന്നു,
മറന്നുപോകയോ സഖീ
കരഞ്ഞു മഴയായ് മാറാൻ
കഴിയില്ലെനിയ്ക്കീ രാത്രിയിൽ
ഹൃദയതത്തുടിപ്പു മുഴങ്ങുന്നു
ഇടിനാദമെന്നപോലെ സഖീ
നീ തനിച്ചാണെങ്കിലും നിൻ്റെ
ഗന്ധമലഞ്ഞുവരും ശലഭമാം ഓർമ്മകൾ
എന്തിനീ നീറ്റലിൽ ഒടുവിലായ്
മുറിവേറ്റുവീണീ ഹൃദയഭൂവിൽ സഖീ
കരയല്ലേ നീ.. മനോജ്ഞമാം ഹൃത്തടത്തിൽ
ഈ വിരഹതാപമെല്ലാം ഉരുകിയെൻ്റെ-
ധമനികൾ നിറയട്ടെ, ഉണർന്നിരിയ്ക്കാം
നിന്നസാന്നിധ്യമകലും വരേയും സഖീ
നിന്നസാന്നിധ്യമകലും വരേയും സഖീ
Subscribe to:
Posts (Atom)