
കൊലുസാണവൾ
കുറു- കുറെ കുറുകുന്ന
പ്രാവാണവൾ
കുടു- കുടെ ചിരിയ്ക്കുന്ന
സ്വരമാണവൾ
നനു - നനെ നനയുന്ന
മഴയാണവൾ
കൊലുസാണവൾ -
പദതാളമായ് പതിയെ
പഥം തേടിവന്നവൾ
പ്രാവാണവൾ -
ചിറകടികൂട്ടി ചേർന്ന്
ഹൃദയത്തിൽ കൂടുകൂട്ടിയവൾ
സ്വരമാണവൾ -
രാഗമായ് നിറഞ്ഞ്
മനസിൽ സംഗീതം തീർത്തവൾ
മഴയാണവൾ -
ധാരയായ് പെയ്ത്
എന്നേയ്ക്കുമായ് അലിഞ്ഞവൾ
ആരാണവൾ -
കിലുങ്ങി കുറുകി
ചിരിച്ചു നനഞ്ഞ പെണ്ണാണവൾ.