പകലുണ്ട് രാവുണ്ട് ഭൂമിയില്‍-
മദ്ധ്യേ തേങ്ങുന്ന സന്ധ്യയുമുണ്ട്
പേറുണ്ട് മൃതിയുണ്ട് ഭൂമിയില്‍
മദ്ധ്യേ വിളറിടും മനുജരുമുണ്ട്
ഇരുണ്ടും വെളുത്തും കറങ്ങുന്ന ഭൂമിയില്‍-
ഇരുളിന്റെ വര്‍ണ്ണവ്യത്യാസമുണ്ട്
എങ്കിലും നീയെന്റെ ചോരകാണൂ-
നിറഭേതമില്ലാത്ത ചോരകാണൂ
കാര്‍മേഘമുണ്ട്, തൂവെണ്മേഘമുണ്ടീ-
വാനില്‍,ഉദാത്തമായ് കാണുമോ നീ
ഇരുമേഘപടലമില്ലാതെയിന്നീ ഭൂവില്‍
വര്‍ഷവും ഗ്രീഷ്മവുമുണ്ടോ
അര്‍ക്കരനോടൊന്നു ചോദിപ്പൂഞാന്‍-
രജതമായ് എന്നിലേക്കണയുമോ നീ ?
ഭൂമിയില്‍ സ്വച്ഛത പരത്തുന്ന നേരത്തു-
നിന്നയും ഞാനൊ മറന്നു പോയി
ഈ സൂര്യനും കേണു മറഞ്ഞു പോയി
നിന്റെ വെളുപ്പിനെ എന്നിലേക്കേകുക
നീ കൂട്ടുകാരാ
തുല്യതയില്ലാതെ ദൂരത്തു നില്‍കുന്ന-
സ്നേഹത്തെയേകു നീ കൂട്ടുകാരാ
വകഭേതമില്ലാതെയി,ത്തീണ്ടലില്ലാതെ-
കൈകോര്‍ത്തിരിക്കൂ നീ കൂട്ടുകാരാ
ആകാരമില്ലാത്തൊരാകാശത്തിന്നു നാം
ആലംബമായൊന്നു മാറിനില്‍ക്കാം
മദ്ധ്യേ തേങ്ങുന്ന സന്ധ്യയുമുണ്ട്
പേറുണ്ട് മൃതിയുണ്ട് ഭൂമിയില്‍
മദ്ധ്യേ വിളറിടും മനുജരുമുണ്ട്
ഇരുണ്ടും വെളുത്തും കറങ്ങുന്ന ഭൂമിയില്‍-
ഇരുളിന്റെ വര്‍ണ്ണവ്യത്യാസമുണ്ട്
എങ്കിലും നീയെന്റെ ചോരകാണൂ-
നിറഭേതമില്ലാത്ത ചോരകാണൂ
കാര്‍മേഘമുണ്ട്, തൂവെണ്മേഘമുണ്ടീ-
വാനില്‍,ഉദാത്തമായ് കാണുമോ നീ
ഇരുമേഘപടലമില്ലാതെയിന്നീ ഭൂവില്‍
വര്‍ഷവും ഗ്രീഷ്മവുമുണ്ടോ
അര്‍ക്കരനോടൊന്നു ചോദിപ്പൂഞാന്‍-
രജതമായ് എന്നിലേക്കണയുമോ നീ ?
ഭൂമിയില്‍ സ്വച്ഛത പരത്തുന്ന നേരത്തു-
നിന്നയും ഞാനൊ മറന്നു പോയി
ഈ സൂര്യനും കേണു മറഞ്ഞു പോയി
നിന്റെ വെളുപ്പിനെ എന്നിലേക്കേകുക
നീ കൂട്ടുകാരാ
തുല്യതയില്ലാതെ ദൂരത്തു നില്‍കുന്ന-
സ്നേഹത്തെയേകു നീ കൂട്ടുകാരാ
വകഭേതമില്ലാതെയി,ത്തീണ്ടലില്ലാതെ-
കൈകോര്‍ത്തിരിക്കൂ നീ കൂട്ടുകാരാ
ആകാരമില്ലാത്തൊരാകാശത്തിന്നു നാം
ആലംബമായൊന്നു മാറിനില്‍ക്കാം
No comments:
Post a Comment