കഥയില്ലാതെയുള്ളോരീ ജീവിതത്തിനു-
കാവലായെത്തിയ തളിരമ്പിളിയൊ നീ
പരിപാലനമായ് പഴയൊരോര്‍മ്മായായ്
ഈ തുലാവര്‍ഷവേളയിളൊരു വിളക്കു വീശി
എന്നെയി നാലുകാലിന്നു മുകളില്‍-
ക്കിടത്തിയിട്ടിന്നു കാലമേറയായ്
ചലനമറ്റയെന്‍ ദേഹത്തിനു ദേഹി-
മാത്രം കൂട്ടായ് കിടക്കുന്നു ഞാന്‍
ആതുരമാം മനവും കായവും
കാലമാംചക്രത്തിലൂടെ ഉരുണ്ടുകളിച്ചിടും
ആ തേര്‍തെളിക്കാനെത്തിയ
വെള്ള പുതച്ചിടും മാലാഖയൊ നീ
അന്ത്യമാം സത്യം തേടിക്കിടക്കുമെന്‍
സ്വപ്നത്തിന്‍ ചിരാതു കൊളുത്തി നീ-
ആരൊക്കെയായ് മാറിയീനിമിഷത്തില്‍-
ഓര്‍ത്തുപോയ് ഞാന്‍ എന്‍ അമ്മയെ
അറിയില്ല നീയാരാണെന്നീ വേളയില്‍
ഏകനാമെന്നിലെ ജീവനെ തൊട്ടുവൊ നീ-
യേകും മരുന്നുകളൊക്കെ ജീവനാഡിയെ-
ത്തലോടി മനസിലെ തൂവല്‍സ്പര്‍ശമായ്
ഇനിയൊരു ജന്മമുണ്ടെങ്കിലെന്‍ മകളാകുമൊ നീ
സ്നേഹം പാടി നടക്കുമെന്‍ ഈണമായിടുമൊ
അടഞ്ഞിടുന്നെന്‍ കണ്ണുകള്‍ നിന്നെ നോക്കി
പോകട്ടെ ഞാന്‍, ഈ കടപ്പാടുകള്‍ ബാക്കിയായ്
nice...
ReplyDelete